അടിയന്തര ഘട്ടങ്ങളിൽ സന്ദർശകർക്ക് ആരോഗ്യ ഇൻഷുറൻസ് വാഗ്ദാനം ചെയ്യുകയാണ് പദ്ധതിയുടെ ലക്ഷ്യം. പ്രമുഖ ഇൻഷുറൻസ് കമ്പനികളിൽ നിന്നുള്ള ഇൻഷുറൻസ് പാക്കേജുകൾ വെബ്സൈറ്റിൽ ഉൾപ്പെടുത്തും.ഇതുവഴി അപേക്ഷകർക്ക് യോജിച്ച തരത്തിലുള്ള ഇൻഷുറൻസ് സ്കീമിൽ പങ്കാളികളാകാം. നിലവിൽ സന്ദർശക വിസ ലഭിച്ച ശേഷം അംഗീകൃത സ്വകാര്യ ഇൻഷുറൻസ് സേവന ദാതാക്കളിൽ നിന്നുള്ള ഇൻഷുറൻസ് എടുത്ത രേഖ ഇമിഗ്രേഷൻക്ലിയറൻസ് സമയത്ത് ഹാജരാക്കിയാൽ മതി എന്നാൽ, ഇനി മുതൽ ഐ.സി.പിയുടെ വെബ് സൈറ്റിൽ വിസക്ക് അപേക്ഷ സമർപ്പിക്കുമ്പോൾ ത ന്നെ ഔദ്യോഗികമായി ഇൻഷുറൻസ് സർട്ടിഫിക്കറ്റ്’ കൂടി ലഭ്യമാവുമെന്നാണ് ഈ മേഖലയിൽ നിന്നുള്ള വർ നൽകുന്ന സൂചന. പദ്ധതിയുടെ കൂടുതൽ വിശ ദാംശങ്ങൾ അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. പദ്ധ തി എന്ന് മുതലാണ് പ്രാബല്യത്തിൽ വരുകയെന്ന തും വ്യക്തമല്ല.