കേസ് അവസാനിച്ചാൽ യാത്രവിലക്ക് ഓട്ടോമാറ്റിക്കായി നീങ്ങുന്ന സംവിധാനം ഏർപ്പെടുത്തിയതായി നീതിന്യായ മന്ത്രാലയം വെളിപ്പെടുത്തി.ഇതോടെ യാത്രവിലക്ക് നീങ്ങാൻ ഇത്തരം സാഹചര്യങ്ങളിൽ പ്രത്യേകം അപേക്ഷിക്കേണ്ടിവരില്ല. നേരത്തേ യാത്രവിലക്ക് നീങ്ങാൻ ആവശ്യമായിരുന്ന ഒമ്പത് നടപടിക്രമങ്ങൾ പൂർണമായും ഇല്ലാതായതിനൊപ്പം, ഇതിനാവശ്യമായ സമയം ഒരു ദിവസത്തിൽനിന്ന് മിനിറ്റിലേക്ക് ചുരുങ്ങുകയും ചെയ്തു.
നേരത്തേ അപേക്ഷക്കൊപ്പം കേസ് അവസാനിച്ചതായ രേഖയും മറ്റു അനുബന്ധ രേഖകളും സമർപ്പിക്കേണ്ടതുണ്ടായിരുന്നു. ഇനിമുതൽ ഇതൊന്നും ആവശ്യമുണ്ടാകില്ലെന്നാണ് പുതിയ അറിയിപ്പോടെ വ്യക്തമായിരിക്കുന്നത്.യു.എ.ഇ നടപ്പാക്കുന്ന സീറോ ഗവൺമെന്റ് ബ്യൂറോക്രസി പദ്ധതിയുടെ ഭാഗമായാണ് സംവിധാനം ഏർപ്പെടുത്തിയത്.
ബ്യൂറോക്രാറ്റിക് തടസ്സങ്ങൾ നീക്കി ഫെഡറൽ സർ ക്കാർ സേവനങ്ങളുടെ കാര്യക്ഷമത ഉയർത്തുന്നതി നാണ് സീറോ ഗവൺമെൻ്റ്ബ്യൂറോക്രസി പദ്ധതി ആരംഭിച്ചത്. ദുബൈയിലെയും അബുദബിയിലെ യും ജുഡീഷ്യൽ വകുപ്പുകൾ പിഴ അടക്കുന്നതോടെ യാത്രവിലക്ക് റദ്ദാക്കുന്നതിന് ഓട്ടോമാറ്റിക് സംവി ധാനം ഏർപ്പെടുത്തിയിരുന്നു.