Gulf

യുഎഇയിലെ ബാങ്കുകളിൽ നിന്ന് വൻതുക വായ്പയെടുത്ത് നാട്ടിലേക്ക് മുങ്ങി; സ്വത്തുക്കൾ മരവിപ്പിച്ചു: കേരളത്തിലും ‘രക്ഷയില്ല’

Published

on

യുഎഇയിലെ ബാങ്കുകളിൽ നിന്ന് ഭീമൻ തുക വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ നാട്ടിലേയ്ക്ക് മുങ്ങുന്ന തട്ടിപ്പുകാർക്ക് വീണ്ടും പ്രഹരമായി കേരളത്തിലെ കോടതി. യുഎഇയിലെ ഇൻവെസ്റ്റ് ബാങ്ക് വായ്പയായി അനുവദിച്ച 135 കോടി രൂപയിൽ 83 കോടി രൂപ തിരിച്ചടയ്ക്കാതെ മുങ്ങിയതിന്റെ പേരിൽ കാസർകോട് കാഞ്ഞങ്ങാട് ചന്തേര പൊലീസ് റജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്ന ചന്തേര ചേനോത്ത് തിരുത്തുമ്മൽ സ്വദേശിയുടെ ആവശ്യം ഹൈക്കോടതി കഴിഞ്ഞദിവസം തള്ളിയതോടെ ഇക്കാര്യത്തിൽ നിയമം കർശനമാണെന്ന് ഒന്നുകൂട‌ി ഉറപ്പായി.

ബാങ്കുമായി യുഎഇയിൽ സിവിൽ കേസുണ്ടെന്നും അതിനാൽ ഇവിടെ ക്രിമിനൽ കേസ് നിലനിൽക്കില്ലെന്നുമായിരുന്നു ഹർജിക്കാരന്റെ വാദം. ഇതു തള്ളിയ ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ഇത്തരത്തിൽ ആരോപിക്കപ്പെടുന്ന തട്ടിപ്പുകൾ യുഎഇയിലുള്ള ഇന്ത്യക്കാരുടെ വിശ്വാസ്യതയെ ബാധിക്കുമെന്നും അഭിപ്രായപ്പെട്ടു. അന്വേഷണത്തിനു മുൻപേ കേസ് റദ്ദാക്കുന്നത് പരാതിക്കാരുടെ താത്‌പര്യങ്ങൾക്ക് എതിരാകും. എഫ് ഐആറും രേഖകളും പരിശോധിക്കുന്നതിൽനിന്ന് ആരോപിക്കപ്പെടുന്ന കുറ്റം പ്രതിക്കെതിരെ ഈ ഘട്ടത്തിൽ കോടതി കണ്ടെത്തി “വൻതുകകൾ വായ്പയെടുത്ത് മുങ്ങുമ്പോൾ പ്രതിസന്ധിയിലാകുന്നത് നിരവതി പേരാണ് ബാങ്കുകൾക്ക് വൻതുക നഷ്ടപ്പെടുന്നത് കൂടാതെ, ഇതുപോലുള്ള കമ്പനികൾക്ക് വേണ്ടി സാധനസാമഗ്രികൾ വിതരണം ചെയ്തിരുന്ന ചെറുകിട വിതരണക്കമ്പനികള്‍ക്കും നഷ്ടമുണ്ടാകുന്നു. പല കമ്പനികളും വിതരണക്കാർക്ക് ചെക്കുകളാണ് നൽകാറ്. എന്നാൽ അവർ സാധനങ്ങൾ ഡെലിവറി ചെയ്ത കമ്പനി ഒരു സുപ്രഭാതത്തിൽ പൂട്ടി ഉടമകൾ മുങ്ങുന്നതോടെ ഇവരുടെയെല്ലാം പണം നഷ്ടപ്പെടുകയും പ്രതിസന്ധിയിലാകുകയും ചെയ്യുന്നു. എന്നാൽ, മുങ്ങൽ വിദഗ്ധന്മാർ എവിടെയാണോ ഉള്ളത്, അവിടെ ചെന്ന് ഇവർക്കും കേസ് കൊടുക്കാവുന്നതാണ്.”

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version