Gulf

യാത്രക്കാർക്ക് മുന്നറിയിപ്പ്; യുഎഇയിലെ ഈ വിമാനത്താവളത്തിൽ നിന്നുള്ള സർവീസുകൾക്ക് തടസ്സം നേരിടും

Published

on

ഇസ്രായേൽ ഇറാൻ വ്യോമാക്രമണത്തെ തുടർന്ന് ചില പ്രദേശങ്ങളിലെ വ്യോമപാത അടച്ചു. ഇതേ തുടർന്ന് ഇന്ന് ഷാർജ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള ഒട്ടേറെ വിമാന സർവ്വീസുകൾ റദ്ദാക്കുകയോ വൈകുകയോ ചെയ്യുമെന്ന് ഷാർജ വിമാനത്താവളം അധികൃതർ അറിയിച്ചു. യാത്രക്കാർ അവരുടെ വിമാന വിവരങ്ങൾ കൃത്യമായി പരിശോധിക്കാൻ വിട്ടുപോകരുതെന്ന് യാത്രക്കാരുോട് നിർദ്ദേശിച്ചു. യാത്രാനുഭവം സുഗമമാക്കുന്നതിനായി വിമാനത്താവളത്തിലേയ്ക്ക് പുറപ്പെടുന്നതിന് മുൻപ് വിമാനത്തിന്റെ നിലവിലെ സ്ഥിതി ഉറപ്പിക്കണം. അതിനായി യാത്രക്കാർ അതാത് എയർലൈൻസുമായി നേരിട്ട് ബന്ധപ്പെടണം.   അതേസമയം ബന്ധപ്പെട്ട അധികാരികളുമായി സഹകരിച്ച് സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങളും സേവനങ്ങളും നിലനിർത്തുന്നതിനാവശ്യമായ എല്ലാ നടപടികളും നടപ്പിലാക്കുന്നുണ്ടെന്നും വിമാനത്താവളം അധികൃതർ യാത്രക്കാർക്ക് ഉറപ്പ് നൽകി.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version