Gulf

മൈക്രോസോഫ്റ്റ് കംപ്യൂട്ടറുകളിലെ പ്രശ്‌നം, പഴയ പോസ്റ്റ് കുത്തിപ്പൊക്കി മസ്‌കിന്റെ ട്രോള്‍

Published

on

By k.j.George

ആഗോള തലത്തില്‍ വിവിധ സേവനങ്ങളെ ബാധിച്ചിരിക്കുകയാണ് മൈക്രോസോഫ്റ്റ് സെര്‍വറുകളിലെ പ്രശ്‌നം. വിമാനത്താവളങ്ങളെയും സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളേയും ബാങ്കുകളേയുമെല്ലാം മൈക്രോസോഫ്റ്റ് കംപ്യൂട്ടര്‍ ശൃംഖലയിലെ പ്രശ്‌നം ബാധിച്ചു. ഇതിനെ കളിയാക്കി രംഗത്തുവന്നിരിക്കുകയാണ് എക്‌സ് മേധാവി ഇലോണ്‍ മസ്‌ക്.

2021 ല്‍ പങ്കുവെച്ച സ്വന്തം പോസ്റ്റ് റീപോസ്റ്റ് ചെയ്താണ് മൈക്രോസോഫ്റ്റ് നേരിടുന്ന പുതിയ പ്രശ്‌നത്തെ മസ്‌ക് പരിഹസിച്ചത്. മൈക്രോ സോഫ്റ്റ് എന്നാൽ മാക്രോ ഹാര്‍ഡ് ആണ് എന്ന് എഴുതിയ പോസ്റ്റാണ് മസ്‌ക് പങ്കുവെച്ചത്.മൈക്രോസോഫ്റ്റിനെ കളിയാക്കിക്കൊണ്ട് ഡോജ്ഡിസൈനര്‍ എന്ന അക്കൗണ്ടില്‍ വന്ന മീമും ഇലോണ്‍ മസ്‌ക് ഒരു ചിരി (സ്‌മൈലി) യോടെ എക്‌സില്‍ റീപോസ്റ്റ് ചെയ്തു.വിന്‍ഡോസ് അധിഷ്ഠിത കംപ്യൂട്ടറുകളുടെ നെറ്റ്‌വര്‍ക്കില്‍ സൈബര്‍ സുരക്ഷാ സേവനമായ ക്രൗഡ് സ്‌ട്രൈക്കിന്റെ പുതിയ അപ്‌ഡേറ്റ് ഇന്‍സ്റ്റാള്‍ ചെയ്യപ്പെട്ടതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. മൈക്രോസോഫ്റ്റിന്റെ അഷ്വര്‍ ക്ലൗഡ് സേവനങ്ങളെ ഈ ശ്ര്‌നം ബാധിച്ചതോടെയാണ് എയര്‍ലൈന്‍, ബാങ്കിങ് ഉള്‍പ്പടെയുള്ള സേവനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ തടസപ്പെട്ടത്.ക്ലൗഡ് അധിഷ്ടിത സേവനങ്ങള്‍ക്ക് ക്രൗഡ് സ്‌ട്രൈക്കിന്റെ സുരക്ഷാ സേവനം ഉപയോഗിക്കുന്നവരെയാണ് ഈ പ്രശ്‌നം ബാധിച്ചത്. ഇക്കാരണത്താല്‍ തന്നെയാണ് സാധാരണ മൈക്രോസോഫ്റ്റ് ഉപഭോക്താക്കളെയും മറ്റ് സുരക്ഷാ സേവനങ്ങള്‍ ഉപയോഗിക്കുന്ന സ്ഥാപനങ്ങളേയും ഈ പ്രശ്‌നം ബാധിക്കാത്തത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version