Gulf

മെറാൾഡാ ജ്വൽസിന്‍റെ യുഎഇയിലെ ആദ്യ സ്റ്റോർ ദുബായ് മീനാ ബസാറിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി ഉദ്ഘാടനം ചെയ്തു

Published

on

മെറാൾഡാ ജ്വൽസിന്‍റെ യുഎഇയിലെ ആദ്യ സ്റ്റോർ ദുബായ് മീനാ ബസാറിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി ഉദ്ഘാടനം ചെയ്തു. മെറാൾഡാ ജ്വൽസിൽ സ്വർണം, വജ്രം, രത്നങ്ങൾ, പോൾക്കി, പ്ലാറ്റിനം എന്നിവ ഉൾപ്പെടുന്ന വ്യത്യസ്ത വിഭാഗങ്ങളിൽ വൈവിധ്യമാർന്ന ആഭരണങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇന്ത്യയുടെ പാരമ്പര്യവും ആധുനിക സൗന്ദര്യവും ചേർത്ത് നിർമിക്കുന്ന മികച്ച ആഭരണങ്ങളാണ് മെറാൾഡയുടെ പ്രത്യേകത.

2019-ൽ കോഴിക്കോട് തുടങ്ങിയ മെറാൾഡായ്ക്ക് ഇപ്പോൾ കൊച്ചി, കണ്ണൂർ, മംഗളൂരു എന്നിവടങ്ങയവിൽ ബ്രാഞ്ചുകളുണ്ട്. ദുബായ് മീനാ ബസാറിലെ സ്റ്റോർ മെറാൾഡയുടെ ആദ്യ രാജ്യാന്തര സ്റ്റോറാണെന്ന് മെറാൾഡാ ഇന്‍റർനാഷനൽ മാനേജിങ് ഡയറക്ടർ ജസീൽ മുഹമ്മദ് പറഞ്ഞു. ദുബായ് ബർഷ ലുലു ഹൈപ്പർമാർക്കറ്റിലും അബുദാബിയിലും പുതിയ സ്റ്റോറുകൾ ഉടൻ തുറക്കുമന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബോളിവുഡ് താരം മൃണാൾ താക്കൂർ ആണ് മെറാൾഡയുടെ ബ്രാൻഡ് അംബാസഡർ. ഗ്രൂപ്പ് ചെയർമാൻ അബ്ദുൽ ജലീൽ, എടത്തിൽ, എം എ അഷ്റഫ് അലി, ഷംസീർ വയലിൽ,ആ സാദ് മൂപ്പൻ, ഡയറക്ടർ സെബാ മൂപ്പൻ, ഡോക്ടർ കെ.പി. ഹുസൈൻ, ഷംസുദ്ദീൻ ബിൻ മുഹയുദ്ദീൻ, കൂടാതെ കേരളത്തിലേയും യു എ ഇയിലേയും നിരവധി പ്രമുഖ വ്യവസായികളും ഉദ്ഘാടന വേളയിൽ സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version