കോളജ് അലുംനി അംഗങ്ങൾമാറ്റുരക്കുന്ന അത്തപൂക്കളം, സിനിമാറ്റിക് ഡാൻസ്, പായസം, പുരുഷ കേസരി, മലയാളി മങ്ക, സാംസ്‌കാരിക ഘോഷയാത്ര, കുട്ടികൾക്കായി പെയിന്റിങ് – ചിത്ര രചനാ മത്സരങ്ങൾ അരങ്ങേറും. ഉച്ചയ്ക്ക് 12 ന് ഏഴായിരത്തോളം പേര്‍ക്കുള്ള ഓണസദ്യ ആരംഭിക്കും. സച്ചിൻവാര്യരുടെയും ആര്യദയാലിന്റെയും നേതൃത്വത്തിലുള്ള ബാൻഡിന്റെ സംഗീത നിശ ആഘോഷത്തിന് മാറ്റു കൂട്ടും.
അക്കാഫ് അസോസിയേഷൻ പ്രസിഡന്റ് പോൾ ടി. ജോസഫ്, സെക്രട്ടറി എ. എസ്. ദീപു, ട്രഷറർ മുഹമ്മദ് നൗഷാദ് , ജനറൽ കൺവീനർ ശങ്കർ നാരായണൻ , വൈസ് പ്രസിഡന്റ് വെങ്കിട് മോഹൻ , ഡയറക്ർ ബോർഡ് അംഗങ്ങളായ മച്ചിങ്ങൽ രാധാകൃഷ്ണൻ, മുഹമ്മദ് റഫീഖ് , ഷൈൻ ചന്ദ്രസേനൻ, സാനു മാത്യു , ജോയിന്റ് ജനറൽ കൺവീനർമാരായ ഡോ. ജയശ്രീ, എ. വി .ചന്ദ്രൻ, സഞ്ജുകൃഷ്ണൻ, ഫെബിൻ, മൻസൂർ എന്നിവരുടെ നേതൃത്വത്തിലുള്ള വിപുലമായ കമ്മിറ്റി പൊന്നോണക്കാഴ്ചയുടെ വിജയത്തിനായി പ്രവർത്തിക്കുന്നു. യുഎയിലെ പ്രമുഖ റീട്ടെയിൽ ഗ്രൂപ്പായ വെസ്റ്റ്സോൺ, നിഷ്ക ജ്വല്ലറി എന്നിവരാണ് പൊന്നോണക്കാഴ്ചയുടെ പ്രധാന പ്രയോജകർ.