Gulf

മലയാളി ഡിസൈനർ കൂട്ടായ്മയായ വര മോട്ടിവേഷൻ പരിപാടി സംഘടിപ്പിച്ചു

Published

on

യു.എ .ഇ യിലൂടെ മലയാളി ഡിസൈനർ കൂട്ടായ്മയായ വര യു.എ .ഇ യൂടെ പുതിയ ടീം വര സ്പെഷ്യൽ സ്‌ക്വാഡ് അംഗങ്ങൾക്കായി ലെവൽ അപ്പ് എന്ന പേരിൽ മോട്ടിവേഷൻ സെഷനും വരയുടെ ഭാവി പരിപാടികളും ചർച്ച ചെയ്‌തു.

ദുബായ് ഡൗൺ ടൗണിലെ ‘മൂവൻ പിക്ക് ‘ ഹോട്ടലിൽ വെച്ച് രാവിലെ 9 മുതൽ വൈകുന്നേരം വരെ
നടന്ന പരിപാടിയിൽ വിവിധ എമിറേറ്റുകളിൽ നിന്നായ് തിരഞ്ഞെടുത്ത 70 ഓളം വരുന്ന ഡിസൈനർമാർ പങ്കെടുത്തു.

സുകേഷ് ഗോവിന്ദൻ്റെ “എങ്ങനെ ഒരു സംരംഭകനാകാം” എന്ന വിഷയത്തെക്കുറിച്ചുള്ള ഒരു
വിജ്ഞാനപ്രദമായ സെഷനോടെ തുടങ്ങിയ പരിപാടി വളരെ മനോഹരമായി എല്ലാ അംഗങ്ങളും പങ്കെടുത്തു.

കോഓർഡിനേറ്റർ ക്രിയേറ്റീവ് ഡയറക്ടർ മുബഷിർ നടത്തിയ ശക്തമായ 10 മിനിറ്റ് സെഷൻ എല്ലാവരേയും
ഊർജ്ജസ്വലമാക്കുകയും ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തു.

തുടർന്ന് വരയുടെ ഭാവി പരിപാടികളെ കുറിച്ചും വര സ്ക്വാഡിൻ്റെ ദൗത്യത്തെയും ലക്ഷ്യങ്ങളെയും കുറിച്ചും
ചെയർമാൻ സജീർ ഗ്രീൻ ഡോട്ടിന്റെ നേതൃത്വത്തിൽ ചർച്ച നടന്നു.ചർച്ചയിൽ വരയുടെ നേതൃത്വത്തിൽ നടത്തി വരുന്ന ഡിസൈൻ മേഖലയിലെ കലാകാരന്മാരുടെ യു എ ഇ യിലെ തന്നെ മികച്ച പരിപാടിയായി മാറിയ ‘ ആർട്ടെക്‌സ് ” അതിന്റെ സീസൺ 2 2025 ജനുവരിയിൽ യു എ ഇ യിലെയും ഇന്ത്യയിലെയും
ലോകോത്തര ഡിസൈനേർമാരെയും പങ്കെടുപ്പിച്ച് മികച്ച രീതിയിൽ നടത്താൻ തീരുമാനിച്ചു,കൂടാതെ
ആർടെക്സ് 2025 ന്റെ സബ് കമ്മിറ്റികൾ രൂപീകരിക്കുകയും ചെയ്തു.

ചർച്ചകൾക്കും പ്രവർത്തനങ്ങൾക്കും വര യു. എ ഇ യുടെ ചെയർമാൻ സജീർ ഗ്രീൻ ഡോട്ട് , കൺവീനർ അൻസാർ മുഹമ്മദ്, ഫിനാൻസ് കോഓർഡിനേറ്റർ
ജിബിൻ, ജയേഷ്, വിദ്യ,റിയാസ് മുഹമ്മദ് , അനസ് റംസാൻ, മുബഷിർ, ജംനാസ്, ഷഫ്‌നാസ്, ഷംനാഫ്, ഷമീം മുഹമ്മദ്, റിയാസ് മല്ലു, എ കെ എം ശരീഫ്, നൗഫൽ നാക്, ഗോഡ് വിൻ, നൗഫൽ പെരിന്തൽമണ്ണ, ഫാജി, അഞ്ജലി,വിബിൻ, ജോഫിൻ, വസന്തകുമാർ,മുസ്തഫ മറ്റു വര സ്‌ക്വാഡ് മെമ്പേഴ്സും നേത്രത്വം നൽകി, ചരിത്രമാവാൻ സാധിക്കുന്ന നിലയിൽ ഒരുപ്പാട് ഗുണകരമാവുന്ന വേദികൾ ഒരുക്കാൻ 125 പേരടങ്ങുന്ന വര സ്‌ക്വാഡിന് സാധിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version