Gulf

ഫാമിലി വിസക്ക് ഇനി ജോലി നിർബന്ധമില്ല; പ്രതിമാസം 4,000 ദിർഹം വരുമാനമോ അല്ലെങ്കിൽ 3,000 ദിർഹവും താമസസൗകര്യവുമുണ്ടായാൽ മതി

Published

on

|യു എ ഇയിൽ ഒരു പ്രവാസിക്ക് തന്റെ കുടുംബത്തിന് റെസിഡൻസി വിസ ലഭിക്കുന്നതിന് ജോലി ആവശ്യമില്ലെന്ന് ഡിജിറ്റൽ ഗവൺമെന്റ‌് ഒരു റിപ്പോർട്ടിൽ വ്യക്തമാക്കി. യു എ ഇയിൽ താമസിക്കുന്ന വിദേശികൾക്ക് രാജ്യത്തിനകത്ത് സാധുവായ റെസിഡൻസി ഉള്ളിടത്തോളം കാലം അവരുടെ കുടുംബാംഗങ്ങൾക്ക് അവരോടൊപ്പം താമസിക്കാൻ റസിഡൻസ് വിസ ലഭിക്കും.എന്നാൽ ചില നിബന്ധനകൾ പാലിക്കേണ്ടതുണ്ട്.

ഏറ്റവും കുറഞ്ഞത് പ്രതിമാസം 4,000 ദിർഹം വരുമാനമോ അല്ലെങ്കിൽ 3,000 ദിർഹവും ഭവനവും ഉണ്ടായിരിക്കണം. 18 വയസ്സിന് മുകളിലുള്ള എല്ലാ കുടുംബാംഗങ്ങളും മെഡിക്കൽ ഫിറ്റ്‌നസ് പരിശോധനക്ക് വിധേയരാകേണ്ടതുണ്ട്.

ചില കേസുകളിൽ മാതാവിന് തന്റെ കുട്ടികളെ സ്‌പോൺസർ ചെയ്യാമെന്ന് ഡിജിറ്റൽ ഗവൺമെന്റ് സൂചിപ്പിച്ചു. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട്‌സ് സെക്യൂരിറ്റി ഇത് സംബന്ധമായി വ്യക്തമാക്കിയ നിബന്ധന പാലിക്കണം.

സ്പോൺസറുടെ താമസത്തിന്റെ ദൈർഘ്യം കണക്കിലെടുക്കാതെ മാതാപിതാക്കളെ സ്പോൺസർ ചെയ്യാമെന്നും അവർ പ്രസ്താവിച്ചു. അതേസമയം താമസ വിസകൾക്കുള്ള നിബന്ധനകളും വ്യവസ്ഥകളും കാലാകാലങ്ങളിൽ മാറിയേക്കാമെന്നും ആവശ്യമായ ഏറ്റവും പുതിയ നടപടിക്രമങ്ങൾ മനസ്സിലാക്കുന്നതിന് ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് സെക്യൂരിറ്റി അല്ലെങ്കിൽ ദുബൈ ജി ഡി ആർ എഫ് എ എന്നിവയെ ബന്ധപ്പെടണമെന്നും ഡിജിറ്റൽ ഗവൺമെന്റ്‌ വ്യക്തമാക്കി.”

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version