“‘പ്രിയ ഭര്‍ത്താവെ, നിങ്ങള്‍ മറ്റു കൂട്ടാളികളുമായി തിരക്കിലായതിനാല്‍, ഞാന്‍ നമ്മുടെ വിവാഹമോചനം പ്രഖ്യാപിക്കുന്നു, ഞാന്‍ നിങ്ങളെ വിവാഹമോചനം ചെയ്യുന്നു, ഞാന്‍ നിങ്ങളെ വിവാഹമോചനം ചെയ്യുന്നു, ഞാന്‍ നിങ്ങളെ വിവാഹമോചനം ചെയ്യുന്നു, നിങ്ങളുടെ കാര്യത്തില്‍ ശ്രദ്ധപുലര്‍ത്തുക, നിങ്ങളുടെ മുന്‍ ഭാര്യ’ – ഇതാണ് ഇന്‍സ്റ്റഗ്രാമില്‍ ശൈഖ മഹ്‌റ പോസ്റ്റ് ചെയ്തത്. ഡിവോഴ്സായോ എന്ന് ഒരാൾ കമന്റിട്ടതോടെ സംഭവം വൈറലായിരിക്കുകയാണ്
Eസ്‌ലാം ആചാരപ്രകാരം മൂന്ന് തവണയാണ് വിവാഹമോചനം ചെയ്തതായി പ്രഖ്യാപിച്ചിട്ടുള്ളത്. ഇതോടെ ഈ പോസ്റ്റ് വൈറലായിരിക്കുകയാണ്. ഇരുവരും ഒന്നിച്ചുള്ള സമൂഹമാധ്യമത്തിലെ പടങ്ങളും ഒഴിവാക്കിയിട്ടുണ്ടെന്ന് സമൂഹമാധ്യമങ്ങളിൽ കമന്റുകളിൽ ഫോളോവേഴ്സ് ചൂണ്ടിക്കാട്ടുന്നു. എന്നാൽ, ഇതേക്കുറിച്ച് ഔദ്യോഗികമായ വിവരം ലഭ്യമായിട്ടില്ല.”
കഴിഞ്ഞ വര്‍ഷം ജൂണിലാണ് ദുബായ് വെള്‍ഡ് സെന്ററിലെ സഈദ് ഹാളില്‍ ഷെയ്ഖ മഹ്‌റയുടെയും ഷെയ്ഖ് മാനിഅ് അല്‍മക്തൂമിന്റെയും വിവാഹം നടന്നത്. 26 കാരിയായ ഷെയ്ഖ മഹ്‌റ ബ്രിട്ടിഷ് യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ഇന്റര്‍നാഷണല്‍ റിലേഷന്‍സില്‍ ബിരുദം നേടിയിട്ടുണ്ട്.”