Gulf

പ്രശസ്ത കവിയും ഈ വർഷത്തെ ഒ വി വിജയൻ പുരസ്ക്കാര ജേതാവും യു എ ഇ യിലെ ആദ്യകാല മാദ്ധ്യമപ്രവർത്ത കനുമായ കുഴൂർ വിത്സന് സ്വീകണം നൽകുന്നു

Published

on

ഈ വർഷത്തെ ഒ വി വിജയൻ പുരസ്ക്കാര ജേതാവുമായ കുഴൂർ വിത്സനു ദുബായ് ചിരന്തന സാംസ്ക്കാരികവേദി സ്വീകരണം നൽകും . ഷാർജ പുസ്തകോത്സവത്തിൻ്റെ ആദ്യ ദിനമായ 2024 നവംബർ 6 നു ഷാർജ പുസ്തകോത്സവത്തിലെ ചിരന്തന പുസ്തകശാലയിൽ രാത്രി 7 നാണു പരിപാടി . 2006 ൽ വിത്സൻ്റെ ലേഖനസമാഹാരം വിവർത്തനത്തിനുള്ള വിഫലശ്രമം ചിരന്തന പ്രസിദ്ധീകരിച്ചിരുന്നു . മികച്ച മാദ്ധ്യമപ്രവർത്തകനുള്ള ചിരന്തന അവാർഡും വിത്സനു മുൻപ് ലഭിച്ചിരുന്നു .

കുഴൂർ വിത്സൻ്റെ കവിതകൾ – പരിഷ്ക്കരിച്ച പതിപ്പിൻ്റെ പ്രകാശനവും സ്വീകരണ വേദിയിൽ നടക്കും . എഴുത്തുകാരൻ്റെ സ്വന്തം സംരഭമായ വേഡ് ബുക്സാണു പ്രസാധകർ . ചടങ്ങിൽ യു എ യിലെ ആദ്യകാല പ്രമുഖ മാദ്ധ്യമപ്രവർത്തകരും , ബ്ലോഗർമാരും, എഴുത്തുകാരും പങ്കെടുക്കും . 2003 – 2011 കാലയളവിൽ യു എ യിലെ സാംസ്ക്കാരിക – ജീവകാരുണ്യമേഖലകളിൽ സജീവമായി ഇടപെട്ട പ്രമുഖ മാദ്ധ്യമ പ്രവർത്തകൻ കൂടിയാണു വിത്സൺ . ഇപ്പോൾ ആഗോളവാണിയെന്ന സ്വന്തം പ്രക്ഷേപണ സംരഭത്തിനു വേണ്ടി പ്രവർത്തിക്കുന്നു.

കുഴൂർ വിത്സൻ്റെ 5 പുസ്തകങ്ങളാണു ഇത്തവണ ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ ഉള്ളത് . 2011 ൽ യു എ ഇ യിൽ നിന്ന് നാട്ടിലേക്ക് പോയതിനു ശേഷം 2016 ലെ സാഹിത്യത്തിനുള്ള കേരള സർക്കാർ യൂത്ത് ഐക്കൺ അവാർഡ് , 2018 ലെ പ്രഥമ ജിനേഷ് മടപ്പള്ളി പുരസ്ക്കാരം എന്നിവയ്ക്കും അർഹനായിട്ടുണ്ട് . 2016 ലെ ദുബായ് പോയറ്റിക്ക് ഹാർട്ട് കാവ്യോത്സവത്തിൽ വിത്സൺ മലയാളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്തിരുന്നു .

ഷാർജ പുസ്തകമേളയിൽ ലഭ്യമാകുന്ന കുഴൂർ വിത്സൻ്റെ പുസ്തകങ്ങൾ .

1 കുഴൂർ വിത്സൻ്റെ കവിതകൾ
പരിഷ്ക്കരിച്ച രണ്ടാം പതിപ്പ്
വേഡ് ബുക്സ് – 2023

2 തടാകത്തിൽ പ്രതിഫലിക്കുന്ന ഈത്തപ്പനയുടെ നിഴൽ
പ്രവാസ കവിതകൾ
ബുക്ക് പ്ലസ് – 2024

3 ഇന്ന് ഞാൻ നാളെനീയാൻ്റപ്പൻ
ലോഗോസ് ബുക്സ് – 2020

4 മിഖായേൽ – സൈകതം ബുക്സ് – 2023

5 വയലറ്റിനുള്ള കത്തുകൾ – നാലാം പതിപ്പ് – സൈകതം ബുക്സ് – 2015 – 2024

 

കൂടുതൽ വിവരങ്ങൾക്ക്
പുന്നക്കൻ മുഹമ്മദലി
ചിരന്തന , ദുബായ് .
971 50 674 6998

കുഴൂർ വിത്സൺ
വാട്ട്സാപ്പ് – 0091 – 97 44 315 990

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version