43 മത് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയില്‍ പുതിയ പുസ്തകങ്ങളും വ്യത്യസ്ത ഓഫറുകളുമായി ഇത്തവണയും സാന്നിധ്യമുള്ള പ്രവാസി രിസാല ഐ പി ബി സ്റ്റാൾ ഷാർജ ബുക്ക് അതോറിറ്റി പേഴ്സൺ മോഹൻ കുമാറും വ്യവസായി പ്രമുഖനും റിനം ഹോൽഡിങ് മാനേജിങ് ഡയറക്ടറുമായ അബ്ദുൽ മുനീർ ചേർന്ന് ഉദ്‌ഘാടനം ചെയ്തു. ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ തുടര്‍ച്ചയായ ഏഴാം വര്‍ഷമാണ് പ്രവാസി രിസാല സ്റ്റാള്‍ ഒരുക്കുന്നത് . പുറംതോട് പൊട്ടുമ്പോൾ,
ലോകം ചുറ്റുന്ന വായനകൾ,
ലോകൈക ഗുരു,
തിരുനബിയുടെ കുടുംബജീവിതം, ആരോപണങ്ങളുടെ മറുപുറം കൂടാതെ ഡോ മുഹമ്മദ് ഫാറൂഖ് നഈമി ഉസ്താദ്ന്റെ മുഹമ്മദ് നബി മഹബ്ബ ട്വീറ്റ് മുന്ന് വാള്യങ്ങൾ ഐ പി ബി പുറത്തിറക്കിയ പുതിയ പുസ്തകങ്ങള്‍ സ്റ്റാളില്‍ ലഭ്യമാണ്. കുട്ടികള്‍ക്കും വനിതകള്‍ക്കും തുടങ്ങി എല്ലാവർക്കും പഠനവും ധാര്‍മിക അച്ചടക്കവും ആസ്വാദനവും ലക്ഷ്യം വെച്ചുള്ള കൃതികൾ 50% വരെ വിലക്കുറവോടു കൂടി സ്വന്തമാക്കാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്. പുസ്തകമേളയില്‍ ഹാൾ 7, ZC 11 സ്റ്റാളിലാണ് പ്രവാസി രിസാല ഐ പി ബി സ്റ്റാള്‍ പ്രവര്‍ത്തിക്കുന്നത്. ഉത്ഘാടന വേദിയില്‍ ipb ഡയറക്ടർ മജീദ് അരിയല്ലൂർ, രിസാല അപ്ഡേറ്റ് CEO, CN ജാഹ്ഫർ സാദിഖ്,, SSF സ്റ്റേറ്റ് സെക്രട്ടറി അനസ് അമാനി പുഷ്പഗിരി, RSC UAE നാഷനൽ സെക്രട്ടറി മാരായ സിദ്ധീഖ് പൊന്നാട്, നിസാം നാലകത്ത് എക്സിക്യൂട്ടീവ് അംഗം നബീൽ വളപട്ടണം, മുൻ നാഷനൽ കൺവീനർ ബദറുദ്ധീൻ സഖാഫി എന്നിവർ സംബന്ധിച്ചു. ഓണലൈൻ ബുക്കിംഗിനായി
https://ipbbooksuae.store.link സന്ദർശിക്കുക കൂടുതൽ വിവരങ്ങൾക് 0553980397 എന്ന വാട്സ്ആപ് നമ്പറിൽ ബന്ധപ്പെടാവുന്നതാണ്