Gulf

പ്രവാസികൾക്ക് ജോലി ഇല്ല ; സ്വകാര്യ മേഖലയിൽ 13 ജോലികളിൽ നിയന്ത്രണം, പെർമിറ്റ് താത്കാലികമായി നിർത്തി തൊഴില്‍ മന്ത്രാലയമാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

Published

on

ഒമാനിൽ തൊഴിൽ മേഖലയിൽ വീണ്ടും താൽക്കാലിക നിയന്ത്രണം. സ്വകാര്യ മേഖലയിൽ പതിമൂന്ന് ജോലികളിൽ പെർമിറ്റ് അനുവദിക്കുന്നത് താത്കാലികമായി നിർത്തി. ആറ് മാസത്തേക്കാണ് തൊഴിൽ മന്ത്രാലയം വിലക്ക് ഉത്തരവിറക്കിയിരിക്കുന്നത്. നിര്‍മ്മാണമേഖല ഉൾപ്പടെയുള്ള മേഖലകളിൽ ബാധകമാണ്. സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭ്യമാക്കുക ലക്ഷ്യമിട്ടാണ് തീരുമാനം.

കൺസ്ട്രക്ഷൻ വർക്കർ, വെയിറ്റർ, ഇലക്ട്രീഷ്യൻ, ഷെഫ്, ബാർബർ ഉൾപ്പടെയുള്ള ജോലികൾ ഇവയിൽ പെടും. ഒമാനി പൗരന്മാരല്ലാത്തവർക്ക് പെർമിറ്റ് നൽകുന്നത് തൽക്കാലം നിർത്തിവെച്ചതായാണ് അറിയിച്ചിരിക്കുന്നത്. ഇതോടെ പ്രവാസികൾക്ക് ഈ നിയന്ത്രണം ബാധകമാകും.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version