പോലീസ് ഉദ്യോഗസ്ഥരാണെന്ന വ്യാജേന 1800 ലധികം ലാപ്ടോപ്പുകൾ മോഷ്ടിച്ച സംഘം ഷാർജയിൽ പിടിയിലായി
ഒരു മില്യൺ ദിർഹം വിലമതിക്കുന്ന 1,840 ലാപ്ടോപ്പുകൾ മോഷ്ടിച്ച നാല് അറബികളുടെ സംഘത്തെ ഷാർജയിൽ അറസ്റ്റ് ചെയ്തതായി പോലീസ് ഇന്ന് വ്യാഴാഴ്ച അറിയിച്ചു. മോഷണം നടന്ന് 48 മണിക്കൂറിനുള്ളിൽ തന്നെ ഇവരെ പിടികൂടാനായിട്ടുണ്ട്.
ഒരു ട്രാൻസ്പോർട്ട് സർവീസ് കമ്പനിയിൽ ജോലി ചെയ്യുന്ന ഏഷ്യക്കാരനായ ഒരാൾ വ്യാവസായിക പ്രദേശത്തേക്ക് ലാപ്ടോപ്പുകൾ നൽകാൻ വന്നപ്പോൾ പോലീസ് ഉദ്യോഗസ്ഥരാണെന്ന് നടിച്ച് എത്തിയ നാല് അറബികളുടെ സംഘം ഇദ്ദേഹത്തെ തടയുകയായിരുന്നു.പിന്നീടാണ് ഏഷ്യക്കാരൻ തട്ടിപ്പിനിരയായതായി കണ്ടെത്തിയത്. ഈ തട്ടിപ്പ് സെൻട്രൽ ഓപ്പറേഷൻ റൂമിൽ റിപ്പോർട്ട് ചെയ്ത് രണ്ട് ദിവസത്തിനുള്ളിൽ, ഷാർജ പോലീസിന് പ്രതികളെ കണ്ടെത്തി റ്റഡിയിലെടുത്തു