Gulf

പൊതുമാപ്പ്; രേഖകൾ നിയമപരമാക്കുന്നവർക്ക് തൊഴിൽ വാഗ്ദാനം ചെയ്ത് ദുബായിൽ അൽ അവീറിലെ ആമർ സെൻ്ററിൽ 10 ഓളം കമ്പനികൾ

Published

on

നിയമലംഘനങ്ങൾ തിരുത്തുന്നവർക്ക് തൊഴിൽ നൽകാൻ സന്നദ്ധരായി സ്വകാര്യ കമ്പനികൾ. 12 വൻകിട കമ്പനികളുമായി സഹകരിച്ച് ദുബായ് താമസ കുടിയേറ്റ വകുപ്പാണ് (ജിഡിആർഎഫ്എ) ഇതിന് അവസരമൊരുക്കുന്നത്.

ശോഭാ ഗ്രൂപ്പ്, ഹോട്പായ്ക്ക്, ഭട്‌ല ജനറൽ, കോൺട്രാക്ടിങ് കമ്പനി, ഹോട്പായ്ക്ക്, അസീസി ബിൽഡേഴ്സ്, ട്രാൻസ്ഗാർഡ്, ട്രോജൻ തുടങ്ങിയ കമ്പനികളാണ് പൊതുമാപ്പുകാർക്ക് തൊഴിൽ നൽകാൻ എത്തിയത്. ആയിരത്തോളം തൊഴിലവസരങ്ങളാണ് 10 കമ്പനികളിലായുള്ളത്.

പൊതുമാപ്പ് നേടിയവർക്ക് ഈ കമ്പനികളുടെ കൗണ്ടറിൽ തൊഴിൽ അന്വേഷിക്കാം ഹോട്ട് പായ്ക്ക് കമ്പനിയിലേക്ക് 150 ഓളം പേരെ ഇൻ്റർവ്യൂ ചെയ്തു കഴിഞ്ഞതായി ഡെപ്യൂട്ടി മാനേജർ മുജീബ് റഹ്മാൻ പറഞ്ഞു.. യോഗ്യതകൾ പരിശോധിച്ച്, അഭിമുഖത്തിനു ശേഷമാണ് കമ്പനികൾ ഓഫർ ലെറ്റർ നൽകുന്നത്. പൊതുമാപ്പ് നേടിയ നിരവധി പേർക്ക്  നിയമനം ലഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version