റസിഡന്‍സി, വിസ ലംഘകര്‍ക്കുള്ള പൊതുമാപ്പ് പ്രയോജനപ്പെടുത്തിയ ശേഷം അനധികൃത താമസക്കാര്‍ക്ക് അവരുടെ പദവിയും സ്വകാര്യമേഖലയില്‍ ജോലിയും ക്രമപ്പെടുത്തുന്നതിനുള്ള നടപടിക്രമങ്ങള്‍ വിശദീകരിച്ച് ദുബായിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജിഡിആര്‍എഫ്എ). കാലാവധി കഴിഞ്ഞ റസിഡന്‍സി, വിസ, വര്‍ക്ക് പെര്‍മിറ്റ് എന്നീ നിയമലംഘനങ്ങളുള്ള ആളുകള്‍ക്ക് അവരുടെ റസിഡന്‍സി പുനസ്ഥാപിക്കാനോ ക്രമപ്പെടുത്താനോ ജോലിക്ക് അപേക്ഷിക്കാനോ പിഴയില്ലാതെ യുഎഇ വിടാനോ അനുവദിക്കുന്ന രണ്ട് മാസത്തെ പൊതുമാപ്പ് സെപ്റ്റംബർ ഒന്നിനാണ് ആരംഭിച്ചത്.
എമിറേറ്റൈസേഷൻ മന്ത്രാലയത്തിലും പുതിയ വർക്ക് പെർമിറ്റിനായി അപേക്ഷ നൽകണം.
വ്യക്തി നിലവിലെ തൊഴിലുടമയ്ക്കു കീഴിൽ തുടരാനാണ് ആഗ്രഹിക്കുന്നുവെങ്കിൽ, നിലവിലെ തൊഴിലുടമ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ്, പോർട്ട് സെക്യൂരിറ്റി (ഐസിപി) മുഖേന റെസിഡൻസി പുതുക്കുന്നതിനുള്ള അഭ്യർത്ഥന സമർപ്പിക്കണം. അതേസമയം, വ്യക്തി യുഎഇ വിടാൻ ആഗ്രഹിക്കുന്നുവെങ്കിൽ, നടപടിക്രമങ്ങൾ പൂർത്തിയാക്കി രാജ്യത്ത് നിന്ന് പുറപ്പെടുന്നതിന് ജിദിആർഎഫ്എ മുഖേന എക്സിറ്റ് പെർമിറ്റിനായി അപേക്ഷിക്കണം.