Gulf

പൊതുമാപ്പിന്റെ അവസാന തീയതി ഡിസംബർ 31

Published

on

2024 ഡിസംബർ 31ന് പൊതുമാപ്പ് പദ്ധതിയുടെ കാലാവധി അവസാനിക്കും. വിസ നിയമങ്ങൾ ലംഘിച്ച് കഴിയുന്നവർ നിയമപരമായ കൃത്യമായ നടപടികൾ പൂർത്തിയാക്കാൻ പൊതുമാപ്പ് സേവനങ്ങൾ ഉടൻ ഉപയോഗപ്പെടുത്തണമെന്ന് ജി ഡി ആർ എഫ് എ വീണ്ടും അഭ്യർത്ഥിച്ചു.

2024 സെപ്റ്റംബർ 1ന് ആരംഭിച്ച പൊതുമാപ്പ് പദ്ധതി, ഒക്ടോബർ 31ന് അവസാനിക്കേണ്ടതായിരുന്നു. എന്നാൽ സേവനം തേടുന്നവരുടെ വർധിച്ചെത്തിയ എണ്ണം കണക്കിലെടുത്ത് ഇത് ഡിസംബർ 31 വരെ നീട്ടി. “പൊതുമാപ്പ് പദ്ധതിയുടെ പ്രയോജനം ഉപയോഗപ്പെടുത്താൻ വേഗം നടപടി ആരംഭിക്കണമെന്ന് ഡയറക്ടറേറ്റ് നിർദ്ദേശിച്ചു.

രാജ്യത്ത് ദീർഘകാലമായി രേഖകളില്ലാതെ കഴിയുന്നവർക്ക് തങ്ങളുടെ താമസം നിയമപരമാക്കാനുള്ള യുഎഇ യുടെ മനുഷ്യത്വപരമായ നടപടിയാണ് പൊതുമാപ്പ് പദ്ധതിയെന്ന് മേജർ ജനറൽ സലാഹ് അൽ ഖംസി കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version