ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിലെ ഷാർജ ഇന്ത്യൻ അസോസിയേഷൻ സ്റ്റാൾ ദുബായ് ഇന്ത്യൻ കോൺസുൽ ജനറൽ സതീഷ് കുമാർ ശിവൻ ഉദ്ഘാടനം ചെയ്തു.കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യ, കേരള സാഹിത്യ അക്കാദമി എന്നിവയുടെ സഹകരണത്തോടു കൂടിയാണ് ഇത്തവണത്തെ അസോസിയേഷൻ സ്റ്റാൾ ഒരുക്കിയിരിക്കുന്നത്. ചടങ്ങിൽ പ്രസിഡന്റ് നിസാർ തളങ്കര അദ്ധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി പി. ശ്രീപ്രകാശ്, ജിബി ബേബി, നസീർ കുനിയൽ, യൂസഫ് സഗീർ, പ്രഭാകരൻ പയ്യന്നൂർ, എ.വി. മധു, അബ്ദു മനാഫ്, കെ.കെ. തലിബ്, മുരളി എടവന, ടി. കെ. പ്രദീപ് എന്നിവർ സംസാരിച്ചു.