കോട്ടയം സംക്രാന്തി സ്വദേശി അസിം സിദ്ധീക്ക് (48) റിയാദിൽ അന്തരിച്ചു. നാട്ടിൽ പിതാവിനോട് ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കെ കുഴഞ്ഞുവീഴുകയായിരുന്നു. സംക്രാന്തി സജീ മൻസിലിൽ സിദ്ദീഖിന്റെ മകനാണ്.
റിയാദിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ- മുമ്മീന. മക്കൾ- അയിഷ, ആലിയാ, ആമിന, ആദിൽ, അബ്രാർ. മൃതദേഹം നാട്ടിലെത്തിച്ച് കോട്ടയം സംക്രാന്തിയിലുള്ള ജുമാ മസ്ജിദ് ഖഖർസ്ഥാനിൽ മറവു ചെയ്യും. സഹോദരനും, ബന്ധുക്കളും റിയാദിലുണ്ട്.