ഇന്ത്യയിലെ പ്രമുഖ ഹോസ്പിറ്റാലിറ്റി ഗ്രൂപ്പായ മോറികാപ് ഗ്രൂപ്പിന്റെ നേതൃത്വത്തിലുളള നിഷ്ക മോമന്റസ് ജ്വല്ലറിയുടെ രണ്ടാമത് ഷോറൂമാണ് യുഎഇയിൽ തുറന്ന് പ്രവർത്തനമാരംഭിച്ചത്. ദുബായ് ബർഷ ലുലുവിലെ ഷോറമിന്റെ ഉദ്ഘാടനം സിനിമാതാരം വിദ്യ ബാലൻ നിർവഹിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് നിഷ്‌കയുടെ രണ്ട് ശാഖകളിൽ നിന്നും ആദ്യ 2 ദിവസത്തേയ്ക്ക് വാങ്ങുന്ന പകുതി സ്വർണാഭരണങ്ങൾ പണിക്കൂലിയില്ലാതെ സ്വന്തമാക്കാന്നുള്ള അവസരമൊരുക്കിയിട്ടുണ്ട് .
സ്വർണ വ്യാപാര രംഗത്ത് പരിപൂർണ സുതാര്യത ഉറപ്പു വരുത്തുന്നതിന് പണിക്കൂലിയുൾപ്പെടെയുള്ള വില വിവരങ്ങൾ പ്രൈസ് ടാഗിൽ ഉൾപെടുത്തിയിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. ഇന്ത്യയുടെ പാരമ്പര്യവും ആധുനികതയും സമന്വയിപ്പിച്ചുകൊണ്ടു നിർമിക്കുന്ന ആഭരണങ്ങളുടെ വലിയ ശേഖരമാണ് നിഷ്കയേ മറ്റുള്ള ജ്വല്ലറികളിൽ നിന്നും വ്യത്യസ്തമാക്കുന്നതെന്നും നിഷ്ക മോമന്റസ് ജ്വല്ലറി ചെയർമാൻ സി.എം. നിഷിൻ തസ്ലിം പറഞ്ഞു.
പത്ത് വർഷത്തിനുള്ളിൽ ആഗോള തലത്തിൽ 100 ഔട്ട് ലൈറ്റുകളും ഐപിഒയും അടുത്ത പത്ത് വർഷത്തിനുള്ളിൽ 900 മില്യൺ ദിർഹത്തിന്‍റെ നിക്ഷേപം നടത്താനുമാണ് ലക്ഷ്യമെന്നും അധികൃതർ വ്യക്തമാക്കി. ജിദ്ദ ഹോസ്പിറ്റൽ ചെയർമാൻ വിപി മുഹമ്മദ് അലി ഫ്ലോറ ഹോട്ടൽസ് ചെയർമാൻ വി എ ഹസ്സൻ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.