കേസുകളിൽ അറസ്റ്റ് രേഖപ്പെടുത്തുന്നതിന് മുമ്പ് ഉദ്യോഗസ്ഥർ അതി സൂക്ഷ്മത പുലർത്തണമെന്ന് യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൽ ബിൻ മുഹമ്മദ് അൽ ഖാസിമി. നിരപരാധികളെ ബുദ്ധിമുട്ടിക്കുന്നില്ലെന്ന് ഉദ്യോഗസ്ഥർ ഉറപ്പാക്കുകയും വേണമെന്ന് അദ്ദേഹം പറഞ്ഞു.
ഷാർജ പൊലീസ് ജനറൽ കമാൻഡ് ആൻഡ് ഓപറേഷൻസ് സെന്ററിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു സുൽത്താൻ. ജയിൽ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങൾ പരിഗണിക്കുമ്പോൾ വ്യക്തികളുടെ ബുദ്ധിമുട്ടുകൾ പരമാവധി കുറക്കുന്ന രീതിയിൽ തീരുമാനമെടുക്കാൻ പൊലീസ് ഉദ്യോഗസ്ഥർ ശ്രമിക്കണം അദ്ദേഹം പറഞ്ഞു.