Gulf

നിയമം ലംഘിച്ച് ജോലി ചെയ്യുന്നവർക്ക് ആശ്വാസം; ഇളവുകള്‍ പ്രഖ്യാപിച്ച് ഒമാൻ തൊഴില്‍ മന്ത്രാലയം

Published

on

നിയമം ലംഘിച്ച് നാടുകടത്തുന്നവർക്കുള്ള ചെലവ് തൊഴിലുടമയുടെയോ അല്ലെങ്കില്‍ തൊഴില്‍ ചെയ്യുന്ന സ്ഥാപനമോ ആണ് വഹിക്കേണ്ടത്. മന്ത്രാലയം അഭ്യർഥന അം​ഗീകരിച്ച് കഴിഞ്ഞാൽ പിഴ 15 ദിവസത്തിനുള്ളിൽ അടയ്ക്കണം
ഒമാൻ തൊഴിൽ മന്ത്രാലയം ആണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറത്തുവിട്ടിരിക്കുന്നത്.
രാജ്യത്തെ തൊഴിൽ നിയമ ലംഘനങ്ങൾ ഇതിലൂടെ കുറയ്ക്കുകയാണ് ലക്ഷ്യം വെക്കുന്നത്.
1,000 റിയാല്‍ പിഴ അടച്ച് നിയമ നടപടികളില്‍ നിന്നും രക്ഷപ്പെടാൻ സാധിക്കും.


രാജ്യത്തെ തൊഴിൽ നിയമ ലംഘനങ്ങളിൽ നടപടികളുമായി ഒമാൻ തൊഴിൽ മന്ത്രാലയം. നിയമ ലംഘനങ്ങളില്‍ നിയമനടപടികള്‍ ഇല്ലാതെ ഒത്തുതീർപ്പാക്കാൻ സാധിക്കുന്ന മന്ത്രിതല പരിഹാരങ്ങൾ ആണ് മന്ത്രാലയം പുറപ്പെടുവിച്ചിരിക്കുന്നത്. രാജ്യത്തെ തൊഴിൽ നിയമ ലംഘനങ്ങൾ ഇതിലൂടെ കുറയ്ക്കുകയാണ് ലക്ഷ്യം വെക്കുന്നത്. അതിന്റെ ഭാഗമായാണ് പുതിയ നീക്കവുമായി തൊഴിൽ മന്ത്രാലയം രംഗത്തെത്തിയിരിക്കുന്നത്. സ്വദേശിവത്കരണം നടത്തിയ മേഖലകളിൽ പ്രവാസികളെ നിയമിക്കുക, അനധികൃതമായി ജോലിയിൽ പ്രവേശിക്കുക തുടങ്ങിയ കുറ്റകൃത്യങ്ങൾക്ക് 1,000 റിയാൽ പിഴ അടച്ച് നിയമ നടപടികളിൽ നിന്നും രക്ഷപ്പെടാൻ സാധിക്കുമെന്ന ഉത്തരവാണ് ഇപ്പോൾ മന്ത്രാലയം പുറത്തിറക്കിയിരിക്കുന്നത്. ഈ അവസരം ഉപയോഗപ്പെടുത്താതെ അനധികൃതമായി ജോലിയിൽ തുടർന്നാൽ നടപടികൾ ഉണ്ടാകും എന്ന് അധികൃതർ അറിയിച്ചു.
നിയമം ലംഘിച്ച് നാടുകടത്തുന്നവർക്കുള്ള ചെലവ് തൊഴിലുടമയുടെയോ അല്ലെങ്കിൽ തൊഴിൽ ചെയ്യുന്ന സ്ഥാപനമോ ആണ് വഹിക്കേണ്ടത്. നിയമനടപടികൾ തുടരാതിരിക്കാനും ഒത്തുതീർപ്പ് രീതിയിലേക്ക് കാര്യങ്ങൾ കൊണ്ടുപോകാനും ആണ് തൊഴിൽ മന്ത്രാലയം ഇത്തരിലൊരു ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version