Gulf

നാൽപ്പതിനായിരം പേർ പങ്കെടുത്ത ഓർമ്മ കേരളോത്സവം ശ്രദ്ധേയമായി

Published

on

മലയാളിയുടെ ഗൃഹാതുര സ്മരണകളുയർത്തുന്ന ഉത്സവപ്പറമ്പ് ദുബായിൽ പുനരാവിഷ്കരിച്ച് ‘ഓർമ’ നടത്തിയ രണ്ട് ദിവസത്തെ കേരളോത്സവത്തിൽ പങ്കെടുക്കാനെത്തിയത് നാല്പതിനായിരത്തോളം ആസ്വാദകർ.ഉത്സവവേദിയായ ദുബായ് അമിറ്റി സ്കൂളിൽ ആദ്യ ദിന കേരളോൽത്സവം മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. തിങ്കളാഴ്ച വൈകിട്ട്‌ നടന്ന സാംസ്‌കാരിക സമ്മേളനം ചലച്ചിത്ര താരവും നർത്തകിയുമായ മേതിൽ ദേവിക ഉദ്‌ഘാടനം ചെയ്‌തു. ഓർമ വൈസ് പ്രസിഡന്‍റ് നൗഫൽ പട്ടാമ്പി അധ്യക്ഷനായി. കെ. പ്രേംകുമാർ എംഎൽഎ മുഖ്യാതിഥിയായി പങ്കെടുത്തു പ്രവാസി ക്ഷേമ ബോർഡ് ഡയറക്‌ടർ എൻ.കെ. കുഞ്ഞഹമ്മദ്, ഓർമ ജനറൽ സെക്രട്ടറി പ്രദീപ് തോപ്പിൽ, പ്രസിഡന്‍റ് ഷിഹാബ് പെരിങ്ങോട്, രാജൻ മാഹി, അനിത ശ്രീകുമാർ, സി.കെ. റിയാസ്, ദിലീപ് സി.എൻ.എൻ., ലിജിന എന്നിവർ പ്രസംഗിച്ചു. അനീഷ് മണ്ണാർക്കാട് സ്വാഗതവും അപർണ സുബ്രഹ്മണ്യൻ നന്ദിയും പറഞ്ഞു. ഉത്സവത്തിന്‍റെ രണ്ടാം ദിനവും മട്ടന്നൂർ ശങ്കരൻ കുട്ടിയുടെ നേതൃത്വത്തിൽ മകൻ ശ്രീകാന്ത്, ഓർമ കലാകാരന്മാർ എന്നിവർ കൊട്ടിക്കയറിയ വാദ്യമേളം വിസ്മയം തീർത്തു.

ഓർമ അംഗങ്ങളുടെ രചനകൾ ഉൾപ്പെടുത്തി പുറത്തിറക്കുന്ന ‘വാക്കിടം’ സ്മരണികയുടെ കവർപേജ്‌ കെ പ്രേംകുമാർ എംഎൽഎയ്ക്ക്‌ നൽകി മേതിൽ ദേവിക പ്രകാശനം ചെയ്തു. ഗായിക സിതാര കൃഷ്‌ണകുമാറിന്‍റെ നേതൃത്വത്തിൽ പ്രൊജക്‌ട്‌സ്‌ മലബാറിക്കസ്‌ ബാൻഡും റിയാലിറ്റി ഷോ ഗായകൻ അരവിന്ദ്‌ നായരും പങ്കെടുത്ത സംഗീത പരിപാടി ആവേശകരമായി.

മലയാളം മിഷൻ,യാബ് ലീഗൽ സർവീസസ്,നോർക്ക, കെഎസ്എഫ്ഇ തുടങ്ങിയവയുടെ സ്റ്റാളുകൾ ഒരുക്കിയിരുന്നു.യാബ് ലീഗൽ സർവീസസ് സ്റ്റാൾ സന്ദർശിച്ചവർക്കായുള്ളനറുക്കെടുപ്പിൽ കൊടുങ്ങല്ലൂർ സ്വദേശി ഷഫീറിന് ടി വി സമ്മാനമായി ലഭിച്ചു.

ബാലവേദി കോർണർ, ഭക്ഷ്യ സ്റ്റാളുകൾ, സാഹിത്യ സദസ്സുകൾ,നൃത്തം ഉൾപ്പെടയുള്ള കലാപരിപാടികൾ എന്നിവയും ഉത്സവാന്തരീക്ഷത്തെ സമ്പന്നമാക്കി.

 

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version