Gulf

നടൻ ഷൈൻ ടോം ചാക്കോയുടെ കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടു; പിതാവിന് ദാരുണാന്ത്യം

Published

on

വാഹനാപകടത്തില്‍ നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് ചാക്കോ മരിച്ചു. തമിഴ്‌നാട്ടിലെ ധര്‍മപുരി ജില്ലയിലെ ഹൊഗനയ്ക്കല്‍ വെച്ചാണ് അപകടമുണ്ടായത്. ലോറിയുമായി കൂട്ടിയിടിച്ച ആഘാതത്തിൽ കാറിൻ്റെ മുൻ ഭാഗം പൂർണ്ണമായും തകർന്നിട്ടുണ്ട്. കുടുംബസമേതം ബെംഗളൂരുവിലേക്കുള്ള യാത്രക്കിടെയായിരുന്നു അപകടം. അഞ്ച് പേരാണ് വാഹനത്തിലുണ്ടായിരുന്നത്. ഷൈനിന് കൈക്ക് പരിക്കേറ്റതായാണ് വിവരം. അമ്മയ്ക്ക് ഇടുപ്പിനും പരിക്കേറ്റിട്ടുണ്ട്. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൃശൂർ സ്വദേശിയായ ഡ്രൈവറും സഹോദരനുമാണ് വാഹനത്തിലുണ്ടായിരുന്ന മറ്റുള്ളവർ.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version