ദുരന്തത്തിൽ വിറങ്ങലിച്ചു നിൽക്കുന്നവയ വയനാട്ടിലേക്ക് പ്രവാസലോകത്തു നിന്നും ആദ്യ സഹായവുമായി ദുബായിലെ JBS ഗ്രൂപ്പ് സി ഇ ഒ ഡോക്ടർ ഷാനിദിൻ്റെ നേതൃത്വത്തിൽ ദുരിതാശ്വാസ ക്യാബിലേക്ക് വേണ്ട അവശ്യ സാധനങ്ങളുമായി ആദ്യ വാഹനം വയനാട്ടിലെത്തി.
വയനാട് വെള്ളമുണ്ട സ്വദേശി അയൂബാണ് ദുരിതാശ്വാസക്യാബിൽ നിന്നും ആവശ്യപ്പെട്ട സാധനങ്ങളുമായി കൽപ്പറ്റ കലക്ട്രൈറ്റിനടുത്തെ സ്കൂളിൽ ഒരുക്കിയിട്ടുള്ള താൽക്കാലിക ദുരിതാശ്വാസക്യാബിൽ സാധനങ്ങളെത്തിച്ചത്. ഷാനി ദും സിനിമാതരവും ഡോക്ടർ ഷാനിദിൻ്റെ ഭാര്യയുമായ ഷംന കാസിമും, ജെബിഎസ് വാട്ട്സാപ്പ് ഗ്രൂപ്പിലെ സുമനസുകളും ഈ സദുദ്യമത്തിന് സഹായം നൽകി. ഇനിയ്യും എന്ത് സഹായം ആവശ്യപ്പെട്ടാലും നൽകാൻ തയ്യാറാണെന്ന് ജെ ബി എസ് ഗ്രൂപ്പ് അറിയിച്ചതായി അയൂബ് ഉമ്മറക്കണ്ടി പറഞ്ഞു.