Connect with us

Gulf

ദു​ബൈ മാ​ര​ത്ത​ണി​ൽ ഇ​തോ​പ്യ​ൻ താ​ര​ങ്ങ​ളു​ടെ ആ​ധി​പ​ത്യം.

Published

on

17,000ത്തി​ലേ​റെ പേ​ർ പ​​ങ്കെ​ടു​ത്ത ദു​ബൈ മാ​ര​ത്ത​ണി​ൽ ഇ​തോ​പ്യ​ൻ താ​ര​ങ്ങ​ളു​ടെ ആ​ധി​പ​ത്യം. പു​രു​ഷ-​വ​നി​താ വി​ഭാ​ഗ​ങ്ങ​ളി​ൽ ഇ​ത്യോ​പ്യ​ൻ ഓ​ട്ട​ക്കാ​ർ ചാ​മ്പ്യ​ന്മാ​രാ​യി. ബു​തെ ഗെ​മെ​ച്ചു​വാ​ണ് പു​രു​ഷ ചാ​മ്പ്യ​ൻ. വ​നി​താ വി​ഭാ​ഗ​ത്തി​ൽ ബെ​ദ​തു ഹി​ർ​പ ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി.

ര​ണ്ടു വി​ഭാ​ഗ​ത്തി​ലും ആ​ദ്യ പ​ത്തു സ്ഥാ​ന​ങ്ങ​ൾ സ്വ​ന്ത​മാ​ക്കി​യ​ത് ഇ​ത്യോ​പ്യ​ൻ അ​ത്​​ല​റ്റു​ക​ളാ​ണ്. ദു​ബൈ മാ​ര​ത്ത​ണി​ലെ ക​ന്നി​യ​ങ്ക​ത്തി​ലാ​ണ് ഗെ​മ​ച്ചു​വി​ന്റെ കി​രീ​ട​നേ​ട്ടം. ര​ണ്ടു മ​ണി​ക്കൂ​ർ നാ​ല് മി​നി​റ്റ് അ​മ്പ​ത് സെ​ക്ക​ൻ​ഡി​ലാ​ണ് ഇ​രു​പ​ത്തി​മൂ​ന്നു​കാ​ര​ൻ ഓ​ട്ടം പൂ​ർ​ത്തി​യാ​ക്കി​യ​ത്. ഇ​ത്യോ​പ്യ​യു​ടെ​ത​ന്നെ ബെ​റെ​ഹാ​നു സെ​ഗു ര​ണ്ടാ​മ​തെ​ത്തി. ഷി​ഫെ​റ തം​റും മൂ​ന്നാം സ്ഥാ​നം സ്വ​ന്ത​മാ​ക്കി.

ദു​ബൈ സ്​​പോ​ർ​ട്​​സ്​ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​ൻ ​ശൈ​ഖ്​ മ​ൻ​സൂ​ർ ബി​ൻ മു​ഹ​മ്മ​ദ്​ ആ​ൽ മ​ക്​​തൂം വി​ജ​യി​ക​ൾ​ക്ക്​ ഉ​പ​ഹാ​ര​ങ്ങ​ൾ സ​മ്മാ​നി​ച്ചു.

വ​നി​താ വി​ഭാ​ഗ​ത്തി​ൽ ക​ടു​ത്ത പോ​രാ​ട്ട​ത്തി​നൊ​ടു​വി​ലാ​ണ് ഹി​ർ​പ ചാ​മ്പ്യ​ൻ പ​ട്ടം സ്വ​ന്ത​മാ​ക്കി​യ​ത്. ഇ​ത്യോ​പ്യ​യു​ടെ​ത​ന്നെ ദെ​റ ദി​ദ ര​ണ്ടാ​മ​തെ​ത്തി. നാ​ലു സെ​ക്ക​ൻ​ഡി​ന്റെ വ്യ​ത്യാ​സ​ത്തി​ലാ​ണ് ഹി​ർ​പ​യു​ടെ കി​രീ​ട​നേ​ട്ടം. ര​ണ്ട് മ​ണി​ക്കൂ​ർ പ​തി​നെ​ട്ട് മി​നി​റ്റ് ഇ​രു​പ​ത്തി​യേ​ഴ് സെ​ക്ക​ൻ​ഡി​ലാ​ണ് ഹി​ർ​പ ഓ​ട്ടം പൂ​ർ​ത്തി​യാ​ക്കി​യ​ത്.

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Gulf

ഫ്ലൂ ലക്ഷണങ്ങൾക്കെതിരെ യുഎഇ ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു

Published

on

By

ദിവസങ്ങളോളം നീണ്ടുനിൽക്കുന്ന ഫ്ലൂ, റെസ്പിറേറ്ററി സിൻസിറ്റിയൽ വൈറസ് (RSV) അണുബാധകൾക്കെതിരെ യുഎഇയിലെ ഡോക്ടർമാർ താമസക്കാർക്ക് മുന്നറിയിപ്പ് നൽകുന്നു.

ഈ വർഷം ഫ്‌ലൂ, ആർഎസ്‌വി വൈറസുകൾ നേരത്തെ എത്തിയിട്ടുണ്ടെന്നും മുൻ സീസണുകളേക്കാൾ കൂടുതൽ സജീവമാണെന്നും ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു.
ആഗോളതലത്തിൽ നിരീക്ഷിക്കപ്പെടുന്ന കാലാവസ്ഥാ രീതികളിലെ കാര്യമായ വ്യതിയാനങ്ങളാണ് ഇതിന് കാരണം, “പ്രതിരോധശേഷിയിലെ മാറ്റങ്ങൾ, ഭക്ഷണ ശീലങ്ങൾ, ശരിയായ ജലാംശത്തിൻ്റെ അഭാവം, നല്ല ഉറക്കമില്ലായ്മ, വ്യായാമമില്ലായ്മ എന്നിവ കാരണം കൂടുതൽ ആളുകൾ രോഗികളാകുന്നു. അലർജി, സമ്മർദപൂരിതമായ ജീവിതം, വായുവിൻ്റെ ഗുണനിലവാരം, വിറ്റാമിനുകളുടെ അപര്യാപ്തത എന്നിവയാണ് മറ്റ് കാരണങ്ങൾ.

“മൈകോപ്ലാസ്മ ന്യുമോണിയ പോലുള്ള വിചിത്രമായ ബാക്ടീരിയ അണുബാധയ്‌ക്കൊപ്പം ഇൻഫ്ലുവൻസ എ, ബി എന്നിവയ്‌ക്കൊപ്പം നിരവധി കേസുകൾ പോസിറ്റീവ് ആണെന്ന് പരിശോധനയൽ തെളിയുന്നതായും ഡോക്ടർമാർ പറയുന്നു.

Continue Reading

Gulf

യുഎഇ കാലാവസ്ഥ: മൂടൽമഞ്ഞ് മുന്നറിയിപ്പ്, അബുദാബിയിലും ഷാർജയിലും മഴ, രാജ്യത്തുടനീളം മേഘാവൃതമായ ആകാശം

Published

on

By

അബുദാബി റോഡുകളിൽ വാഹനമോടിക്കുന്നവർ ഇന്ന് കൂടുതൽ ജാഗ്രത പാലിക്കണം. ചിലയിടങ്ങളിൽ രാവിലെ 9.30 വരെ കനത്ത മൂടൽമഞ്ഞിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (NCM) റെഡ്, യെല്ലോ കാലാവസ്ഥാ മുന്നറിയിപ്പുകൾ പുറപ്പെടുവിച്ചു.

കൂടാതെ, അബുദാബിയിലും ഷാർജയിലും അതിരാവിലെ മഴ പെയ്യുമെന്ന് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (NCM) റിപ്പോർട്ട് ചെയ്തതിനാൽ താമസക്കാർക്ക് സന്തോഷകരമായ ഒരു ദിവസത്തിനായി കാത്തിരിക്കാം. എമിറേറ്റുകളിൽ ഉടനീളം തണുത്ത താപനിലയും സുഖകരമായ കാലാവസ്ഥയും പ്രതീക്ഷിക്കുന്നു.

അതിരാവിലെ, ഡാൽമ ദ്വീപിലും റാസ് ഗുമൈസിലും നേരിയതോ മിതമായതോ ആയ മഴ പെയ്തു, റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് മഴ പുലർച്ചെ 3 മണിയോടെ ആരംഭിച്ചതായി സൂചിപ്പിക്കുന്നു. ഒരു മണിക്കൂർ മുമ്പ്, പുലർച്ചെ 2 മണിയോടെ, അൽ ദഫ്ര മേഖലയിലെ അൽ ഗുവൈഫത്തിലും സമാനമായ കാലാവസ്ഥ അനുഭവപ്പെട്ടു. രാവിലെ 6:50 ഓടെ ഷാർജയിലെ എമിറേറ്റ്‌സ് റോഡിൽ ചെറിയ മഴ പെയ്തു.

 

Continue Reading

Gulf

റാസൽ ഖൈമയിൽ വിനോദ മോട്ടോർസൈക്കിളിൽ സ്വകാര്യ വാഹനമിടിച്ച് രണ്ട് പെൺകുട്ടികൾ മരിച്ചു

Published

on

By

റാസൽ ഖൈമയിൽ വിനോദ മോട്ടോർസൈക്കിളിൽ സ്വകാര്യ വാഹനമിടിച്ച് മോട്ടോർസൈക്കിളിൽ യാത്ര ചെയ്യുകയായിരുന്ന രണ്ട് എമിറാത്തി പെൺകുട്ടികൾ മരിച്ചു.14ഉം 15ഉം വീതം വയസ്സുള്ള പെൺകുട്ടികളാണ് മരിച്ചത്. വാഹനം ഓടിച്ച ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു. 37 കാരനായ ഡ്രൈവറുടെ അശ്രദ്ധമൂലമാണ് അപകടം ഉണ്ടായതെന്ന് റാസൽഖൈമ പോലീസ് അറിയിച്ചു.

ശനിയാഴ്ച വൈകുന്നേരമാണ് റാസൽ ഖൈമയിലെ ഉൾറോഡിൽ അപകടമുണ്ടായ വിവരം പോലീസ് ഓപ്പറേഷൻസ് ആസ്ഥാനത്ത് ലഭിച്ചത്. ഉടൻ തന്നെ പട്രോളിങ്ങ് സംഘവും ദേശീയ ആംബുലൻസും സംഭവസ്ഥലത്തെത്തി.ഗുരുതരമായി പരുക്കേറ്റ രണ്ട് പെൺകുട്ടികളെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Continue Reading

Facebook

Trending

Copyright © 2021 Gulf GTV.