ഹത്ത-ലഹ്ബാബ് റോഡിൽ വാഹനം മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു വിദ്യാർഥി മരിച്ചു. സംഭവത്തിൽ 11 പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി ദുബായ് പൊലീസ് ചൊവ്വാഴ്ച അറിയിച്ചു. അമിത വേഗവും അശ്രദ്ധയും ഡ്രൈവറുടെ ശ്രദ്ധക്കുറവുമാണ് വാഹനത്തിന്‍റെ നിയന്ത്രണം നഷ്‌ടപ്പെടാൻ കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.