Connect with us

Gulf

ദുബായ് ഭരണാധികാരി തന്‍റെ സ്ഥാനാരോഹണ ദിനം ഭാര്യ ഷെയ്ഖ ഹിന്ത് ബിൻത് മക്തൂമിന് സമർപ്പിച്ചു

Published

on

ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം തന്‍റെ സ്ഥാനാരോഹണ ദിനം ഭാര്യ ഷെയ്ഖ ഹിന്ത് ബിൻത് മക്തൂമിന് സമർപ്പിച്ചു. ജീവിതത്തിലെ ഏറ്റവും സുന്ദരമായ കാര്യം, ഏറ്റവും വലിയ പിന്തുണ, ദുബായിയുടെ ആത്മാവ് എന്നിങ്ങനെയാണ് അദ്ദേഹം ഭാര്യയെ വിശേഷിപ്പിച്ചത്.

19 വർഷം മുൻപ് 2006 ജനുവരി 4നാണ് ഷെയ്ഖ് മുഹമ്മദ് ദുബായുടെ ഭരണാധികാരിയായത്. എന്നാൽ ഈ വർഷം ഷെയ്ഖ് മുഹമ്മദ് തന്‍റെ ഭാര്യയെ ആദരിക്കുകയാണ്. “ജീവിതത്തിലെ കൂട്ടുകാരിയും പിന്തുണയും”, “ഷെയ്ഖുകളുടെ മാതാവ്” എന്നിങ്ങനെയും അദ്ദേഹം ഭാര്യയെ വിശേഷിപ്പിച്ചു.

ഷെയ്ഖ ഹിന്ത് ഏറ്റവും കരുണയും ഔദാര്യവും ഉളള വ്യക്തിയാണ്. തന്‍റെ വീടിന്‍റെയും കുടുംബത്തിന്‍റെയും അടിത്തറയാണ്. കരിയറിലുടനീളം ഏറ്റവും വലിയ പിന്തുണയാണെന്നും ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. ഷെയ്ഖ് മുഹമ്മദ് ഭാര്യയോട് നന്ദി പ്രകടിപ്പിക്കുകയും ദൈവം തങ്ങളുടെ സ്നേഹം നിലനിർത്തണമെന്ന് പ്രാർഥിക്കുകയും ചെയ്തു. ഹൃദയസ്പർശിയായ ഒരു കവിതയും അദ്ദേഹം ഭാര്യയ്ക്കായി പങ്കുവെച്ചു.

ഈ ജീവിതത്തിൽ പിന്തുണ നൽകുന്നവരോട് വിശ്വസ്തത പുലർത്തണമെന്നും ഷെയ്ഖ് മുഹമ്മദ് ആഹ്വാനം ചെയ്തു.

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Gulf

കേരളത്തില്‍ നിന്ന് ഗള്‍ഫിലേക്കുള്ള കപ്പല്‍ സര്‍വീസ് യാഥാര്‍ത്ഥ്യമായേക്കില്ല

Published

on

By

കേരളത്തില്‍ നിന്ന് ഗള്‍ഫിലേക്കുള്ള കപ്പല്‍ സര്‍വീസ് യാഥാര്‍ത്ഥ്യമായേക്കില്ല. സര്‍വീസ് നടത്താന്‍ മുന്നോട്ടു വന്ന കമ്പനിക്ക് അനുയോജ്യമായ കപ്പല്‍ കണ്ടെത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല. ചെന്നൈ ആസ്ഥാനമായ കമ്പനിയാണ് പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ രംഗത്തുള്ളത്. കൊച്ചി-ദുബൈ സര്‍വീസായിരുന്നു ലക്ഷ്യമിട്ടത്.
കൊച്ചിയില്‍ നിന്ന് ഗള്‍ഫ് നാടുകളിലേക്ക് കപ്പല്‍ സര്‍വീസ് എന്നത് പ്രവാസികളുടെ കാലങ്ങളായുള്ള സ്വപ്നമാണ്. വിമാന യാത്രനിരക്ക് കൂടി നില്‍ക്കുന്നതിനാല്‍ കപ്പല്‍യാത്രയ്ക്ക് ആളെ കിട്ടുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ. നാല് കമ്പനികളായിരുന്നു സേവനം ഒരുക്കാന്‍ രംഗത്തു വന്നത്. ഇതില്‍ നിന്നാണ് ചെന്നൈ ആസ്ഥാനമായ കമ്പനിയെ തിരഞ്ഞെടുത്തത്.

സര്‍വീസ് നടത്തുന്നതിന് ആവശ്യമായ കപ്പല്‍ കണ്ടെത്തുന്നതിനായി ചെന്നൈ കമ്പനി വിവിധ രാജ്യങ്ങളില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. കപ്പല്‍ ലഭിച്ചാല്‍ ഏപ്രില്‍ ആദ്യ വാരത്തോടെ സര്‍വീസ് തുടങ്ങാനാകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. ഇന്ത്യന്‍ ഷിപ്പിങ് ആക്ട് പ്രകാരം കപ്പല്‍ രജിസ്റ്റര്‍ ചെയ്യണം. ഇതുള്‍പ്പെടെ മറ്റ് പല കടമ്പകളും പൂര്‍ത്തിയാക്കാനുണ്ട്. കപ്പല്‍ കണ്ടെത്താന്‍ വൈകുന്നത് സര്‍വീസ് ആരംഭിക്കുന്നതിന് തിരിച്ചടിയാണ്.
600-700 പേരെ ഉള്‍ക്കൊള്ളാവുന്ന കപ്പലുകളാണ് സര്‍വീസ് നടത്താന്‍ ഉദ്ദേശിക്കുന്നത്. കൊച്ചിയില്‍ നിന്ന് മൂന്നര ദിവസത്തിനുള്ളിലെങ്കിലും ഗള്‍ഫില്‍ എത്തിച്ചേരാവുന്ന വിധത്തില്‍ വേഗതയുള്ള കപ്പലുകളാണ് വേണ്ടത്. അതിനനുസരിച്ചുള്ള എന്‍ജിന്‍ കപ്പാസിറ്റിയുണ്ടാകണം.
വിമാനക്കമ്പനികളുടെ പകല്‍ക്കൊള്ളയില്‍ നിന്ന് പ്രവാസികള്‍ക്ക് ആശ്വാസം ലഭിക്കുന്നതാണ് കപ്പല്‍ സര്‍വീസ്. തിരക്കു കൂടിയ സമയത്ത് യാത്രാനിരക്കില്‍ മൂന്നു മുതല്‍ അഞ്ചിരട്ടി വരെ വര്‍ധനയാണ് വിമാനക്കമ്പനികള്‍ വരുത്തിയിരിക്കുന്നത്

Continue Reading

Gulf

എമിറേറ്റ്സ് മലയാളി നഴ്സസ് ഫാമിലി പുതുവത്സരാഘോഷം സങ്കടിപ്പിച്ചു.

Published

on

By

യുഎഇ യിലെ മലയാളി നഴ്സ്മാരുടെ കൂട്ടായ്മ “എമിറേറ്റ്സ് മലയാളി നഴ്സസ് ഫാമിലി “
“ ന്യൂയർ ബാഷ്” എന്ന പേരിൽ വാർഷിക ആഘോഷങ്ങൾ സങ്കടിപ്പിച്ചു. ഹത്ത റിലാക്സ് ഫാമിൽ വെച്ച് നടന്ന ആഘോഷം കൂട്ടായ്മ പ്രസിഡന്റ് ശ്രീ സിയാദ് കെ ജമാലുദ്ദീൻ ഉത്ഘാടനം ചെയ്തു. തുടർന്ന് നഴ്സുമാരുടെയും കുട്ടികളുടെയും കലാപരിപാടികളും വിനോദ മത്സരങ്ങളും നടത്തി. ഇഎംഎൻഎഫ് ബാൻഡ് സംഘടിപ്പിച്ച ക്രിസ്മസ് കരോളും മ്യൂസിക്ക് ബാൻഡും പരിപാടിക്ക് മാറ്റ് കൂട്ടി. മത്സരങ്ങളിൽ പങ്കെടുത്ത എല്ലാവർക്കും കൈ നിറയെ സമ്മാനങ്ങളും നല്കി.

EMNF Hatta region co ordinator ശ്രീ ജയ്നു പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി പറഞ്ഞു.
യുഎഇ യിലെ ഏഴ് എമിറേറ്റുകളിലും ജോലി ചെയ്യുന്ന മലയാളി നഴ്സ്മാരുടെ ഏക ഫാമിലി കൂട്ടായ്മയാണ് ഇഎംഎൻഎഫ് .
സാധാരണക്കാരായ പ്രവാസികൾക്ക് സ്വന്തനമേകുന്ന കൂട്ടായ്മ ഇതിനോടകം ഒട്ടനവധി സാമൂഹിക നന്മകളുള്ള പ്രവർത്തങ്ങൾക്കുള്ള അംഗീകാരങ്ങൾ നേടിയിട്ടുണ്ട് .

Continue Reading

Gulf

ഇന്ത്യയിലെ രണ്ട് വിമാനത്താവളങ്ങളിൽ നിന്ന് പ്രവർത്തിക്കാനുള്ള കരാറിൽ ഒപ്പുവച്ച് എയർ കേരള

Published

on

By

ഇന്ത്യയിലെ രണ്ട് വിമാനത്താവളങ്ങളിൽ നിന്ന് പ്രവർത്തിക്കാനുള്ള കരാറിൽ ഒപ്പുവച്ച് എയർ കേരള.
ദുബായ് ∙ ഇന്ത്യയിലെ രണ്ട് വിമാനത്താവളങ്ങളിൽ നിന്ന് പ്രവർത്തിക്കാനുള്ള കരാറിൽ ഒപ്പുവച്ച് എയർ കേരള. ദുബായിലെ ബിസിനസുകാരുടെ നേതൃത്വത്തിൽ രൂപീകരിച്ച  സെറ്റ്ഫ്ലൈ ഏവിയേഷൻ കമ്പനിയാണ് എയർകേരള വിമാന സർവീസ് ആരംഭിക്കുന്നത്. കേരളത്തിലെ കണ്ണൂരിലെയും കർണാടകയിലെ മൈസൂരുവിലെയും വിമാനത്താവളങ്ങളുമായാണ് എയർ കേരള കരാർ.

ഈ വർഷം ജൂണോടെ ആഭ്യന്തര സർവീസുകൾ ആരംഭിക്കുന്നതിനുള്ള തയാറെടുപ്പിലാണ് കമ്പനി.  കണ്ണൂരും മൈസൂരുവുമായുള്ള സഹകരണം പ്രാദേശിക കണക്റ്റിവിറ്റി വർധിപ്പിക്കുന്നതിനുള്ള ഞങ്ങളുടെ പ്രതിബദ്ധതയെ അടിവരയിടുന്നു, എന്ന് എയർലൈൻ ചെയർമാൻ അഫി അഹമ്മദ് പറഞ്ഞു,

വെള്ളിയാഴ്ച എയർ കേരളയുടെ സംഘം എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ-മൈസൂർ നഗരത്തിലെ പാർലമെന്റ് അംഗം യദുവീർ വാദിയാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. മൈസൂരുവിൽ ഒരു ഏവിയേഷൻ അക്കാദമി സ്ഥാപിക്കുന്നതും വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതും ഉൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ച ചെയ്തു.

2026-ന്റെ അവസാന പാദത്തോടെ രാജ്യാന്തര വിമാന സർവീസുകൾ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അഹമ്മദ് സ്ഥിരീകരിച്ചു. കൊച്ചിയെ പ്രധാന താവളമാക്കി സർവീസ് നടത്തുന്ന എയർലൈൻസിന് ഈ ആഴ്ച ബ്യൂറോ ഓഫ് ഏവിയേഷൻ സെക്യൂരിറ്റി അനുമതി ലഭിച്ചു.

Continue Reading

Facebook

Trending

Copyright © 2021 Gulf GTV.