ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (GDRFA ദുബായ്)യും യുഎഇ ജേണലിസ്റ്റ്സ് അസോസിയേഷനും പുതിയ ധാരണാപത്രത്തിൽ (എംഒയു) ഒപ്പുവച്ചു. മാധ്യമ പരിശീലനത്തിൻറെയും മാനവ വിഭവശേഷി വികസനത്തിൻറെയും മേഖലകളിൽ സഹകരണം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് കരാർ ഒപ്പുവച്ചത്.
ഈ കരാർ സ്ഥാപനങ്ങൾക്കിടയിലെ ബന്ധങ്ങൾ ഉറപ്പുവരുത്തുകയും, വൈദഗ്ധ്യങ്ങൾ കൈമാറ്റം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിന് ഇരുവിഭാഗങ്ങൾക്കുമുള്ള പങ്കാളിത്തം ലക്ഷ്യമിടുന്നു. ജിഡിആർഎഫ്എ ദുബായ് ഡയറക്ടർ ജനറൽ ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹമ്മദ് അൽ മറിയും, യുഎഇ ജേണലിസ്റ്റ് അസോസിയേഷൻ ചെയർപേഴ്‌സൺ ഫാദില അൽ മൈനിയുമാണ് കരാറിൽ ഒപ്പുവച്ചത്.
സുസ്ഥിരമായ വികസനത്തിലേക്ക് കടക്കുന്നതിനും വിശിഷ്ടമായ പരിശീലന പരിപാടികൾ നടത്തുന്നതിനുമുള്ള പ്രതിബദ്ധതയാണ് ഈ കരാർ വ്യക്തമാക്കുന്നത്. ഈ പങ്കാളിത്തം, യു.എ.ഇ ജേണലിസ്റ്റ്സ് അസോസിയേഷനുമായി, നമ്മുടെ മാധ്യമ പ്രവർത്തനങ്ങളിലും സർക്കാർ പ്രവർത്തനങ്ങളിലും തമ്മിലുള്ള കൂടുതൽ സംയോജനത്തിലേക്ക് ഒരു പ്രധാന വഴിതിരിവാണെന്നും ജിഡിആർഎഫ്എ ഡയറക്ടർ ജനറൽ ലഫ് : ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറി പറഞ്ഞു.
ഈ കരാർ, പ്രാദേശിക മാധ്യമ ഉള്ളടക്കം മെച്ചപ്പെടുത്തുന്നതിനും ഗുണപരമായ കൂടിയാലോചനകൾ നൽകുന്നതിനും സഹായിക്കുന്നവയാണ്. ഡയറക്ടറേറ്റുമായാലുള്ള സഹകരണം മികച്ച പരിശീലന പരിപാടികൾ നൽകുന്നതിലും സംയുക്ത പ്രവർത്തനങ്ങൾ വളർത്തുന്നതിലും കാര്യമായ സംഭാവന നൽകുമെന്ന് യുഎഇ ജേണലിസ്റ്റ് അസോസിയേഷൻ ചെയർപേഴ്‌സൺ ഫാദില അൽ മൈനി അഭിപ്രായപ്പെട്ടു.
ധാരണാപത്രത്തിൽ, ദുബായ് ജി.ഡി.ആർ.എഫ്.എയുടെ മാധ്യമ പരിപാടികൾ സംഘടിപ്പിക്കൽ , എൻട്രി, റെസിഡൻസി നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട ബോധവൽക്കരണ കാമ്പെയ്‌നുകളിൽ അസോസിയേഷനെ ഉൾപ്പെടുത്തൽ തുടങ്ങിയ സഹകരണ ശ്രമങ്ങൾ ഉൾക്കൊള്ളപ്പെടുന്നു. കൂടാതെ, ജിഡിആർഎഫ്എയുടെ ഔദ്യോഗിക വക്താക്കൾക്കായുള്ള മീഡിയ പരിശീലന കോഴ്‌സുകൾ, സോഷ്യൽ മീഡിയ മാനേജ്‌മെൻറ് വർക്ക്‌ഷോപ്പുകൾ, വാർത്തകൾ തയ്യാറാക്കൽ തുടങ്ങിയവയും കരാറിൽ ഉൾപ്പെടുന്നുവെന്ന് അധികൃതർ വെളിപ്പെടുത്തി .