Gulf

ദുബായ് ഇമിഗ്രേഷൻ ക്രിയേറ്റീവ് കെയർ ഡിപ്ലോമയുടെ ഏഴാമത് പതിപ്പ് ആരംഭിച്ചു

Published

on

ദുബായ് ഇമിഗ്രേഷൻ ഡിപ്പാർട്മെന്റ് ക്രിയേറ്റീവ് കെയർ ഡിപ്ലോമയുടെ ഏഴാമത് പതിപ്പ് പ്രാരംഭിച്ചു. സർഗാത്മക വ്യക്തിത്വ വിശകലന പരീക്ഷയിൽ വിജയിച്ച 45 ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ചുകൊണ്ട് അബുദാബി പോലീസുമായി സഹകരിച്ചും ചില യൂണിവേഴ്സിറ്റി വിദ്യാർത്ഥികളുടെ പങ്കാളിത്തത്തോടെയും കൂടിയാണ് കോഴ്സ് നടത്തുന്നത്.യോഗ്യത, സ്ഥാപനം, പ്രോജക്ടുകൾ
മൂന്ന് ഘട്ടങ്ങളായി തിരിച്ചു ക്രിയേറ്റീവ് കെയർ ഡിപ്ലോമയുടെ കോഴ്സുകൾ നടത്തപ്പെടും


ഉദ്യോഗസ്ഥരുടെ കഴിവുകൾ വർദ്ധിപ്പിച്ചു നവീകരണത്തിലും സുസ്ഥിര വികസനത്തിലും അവരെ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിപ്പിക്കുക എന്നതാണ് ഡിപ്ലോമയുടെ പ്രധാനലക്ഷ്യം.ഇമിഗ്രേഷൻ വകുപ്പിൽ സർഗാത്മകതയും നൂതനത്വവുമുള്ള തൊഴിൽ സംസ്‌കാരം വളർത്തിയെടുക്കാനുള്ള പ്രതിബദ്ധതയുടെ ഭാഗമായാണ് ഈ ഡിപ്ലോമ നടപ്പിലാക്കുന്നതെന്ന് ഇൻസ്റ്റിറ്റിയൂഷണൽ സപ്പോർട്ട് സെക്‌ടറിൻ്റെ അസിസ്റ്റൻ്റ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ അബ്ദുസമദ് ഹസ്സൻ സുലൈമാൻ പറഞ്ഞു. വിവിധ പതിപ്പുകൾ നവീകരണത്തിന് കൂടുതൽ സാദ്ധ്യതകളാണ് ഒരുക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

  ബ്രിഗേഡിയർ അബ്ദുസമദ് ഹസ്സൻ സുലൈമാൻ

കോഴ്‌സിൽ സൈദ്ധാന്തികവും പ്രായോഗികവുമായ പരിശീലനങ്ങൾ ഉൾക്കൊള്ളുന്നതാണ്. ഭാവി ദീർഘവീക്ഷണം, സർഗാത്മകവും വിമർശനാത്മകവുമായ ചിന്തകൾ, തന്ത്രപരമായ ആസൂത്രണം, വൈകാരിക ബുദ്ധി എന്നിവ കോഴ്‌സിന്റെ പ്രധാന ഘടകങ്ങളാണ്. പഠനത്തിന്റെ എല്ലാ ഘട്ടങ്ങളിലും വിദഗ്ധരും അക്കാദമിക ഉപദേശകരും പങ്കെടുക്കുമെന്നും ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കി. ഡിസംബർ അവസാനത്തോടടുക്കുന്ന അവസാന ഘട്ടത്തിൽ, ആശയങ്ങളെ നൂതന മാതൃകകളാക്കി മാറ്റുന്നതിനുള്ള പഠനവും ഭാവി പ്രോജക്ടുകൾ തുടങ്ങുന്നതിനുള്ള പരിശീലനവും ഉണ്ടായിരിക്കുമെന്ന് ദുബായ് ഇമിഗ്രേഷൻ അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version