Gulf

ദുബായിൽ താമസത്തിനായി റൂം ഷെയർ ചെയ്യുന്നവർ ശ്രദ്ധിക്കണം

Published

on

ജോലി തേടിയും, നാട് കാണാനും എല്ലാമായി നിരവധി പേരാണ് ദിവസേന ദുബായിൽ എത്തുന്നത്. പലരും താമസത്തിനായി ബന്ധുക്കളുടെ ഫ്ലാറ്റോ അല്ലെങ്കിൽ വില്ലയോ ആണ് തെരഞ്ഞെടുക്കുന്നത്. ഹോട്ടലിൽ മുറി എടുത്ത് താമസിക്കുന്നത് വലിയ ചെലവായത് കൊണ്ട് ആണ് ബന്ധുക്കളുടെ കൂടെ താമസിക്കാൻ എല്ലാവരും തീരുമാനിക്കുന്നത്.

ദുബായിലെ പല വില്ലകളിലും അപാർട്മെന്‍റുകളിലും ഒന്നിൽ കൂടുതൽ കുടുംബങ്ങൾ താമസിക്കാറുണ്ട്. അടുക്കളയും, ഡെെനിങ് ഹാളും പരസ്പരം ഷെയർ ചെയ്യും. ഇതാണ് രീതി. കുടുംബങ്ങൾ താമസിക്കുന്ന ഏരിയയിൽ ബാച്ചിലർമാർക്ക് വീട് കിട്ടാൻ വലിയ ബുദ്ധിമുട്ടാണ്. ചില കമ്പനികൾ തൊഴിലാളികൾക്ക് താമസിക്കുന്നതിനായി ലേബർ ക്യാംപുകൾ ഒരുക്കാറുണ്ട്. ഇത്തരത്തിൽ താമസിക്കുന്നതിന് എല്ലാം കൃത്യമായ മാർഗനിർദേശങ്ങൾ അധികൃതർ നൽകിയിട്ടുണ്ട്. ദുബായ് ഉൾപ്പടെയുളള എല്ലാ എമിരേറ്റിലും ഇതുമായി ബന്ധപ്പെട്ട് നൽകിയിരിക്കുന്ന നിയമം നടപ്പിലാക്കുന്നുണ്ടോയെന്ന് നീരീക്ഷിക്കാൻ ഉദ്യോഗസ്ഥർ എത്താറുണ്ട്. ദുബായിലെ വില്ലകളിലും അപാർട്മെന്റുകളിലും ഒരാൾക 5 ചതുരശ്രമീറ്റർ എന്ന കണക്കിൽ സ്ഥലമുണ്ടായിരിക്കണം എന്നാണ് നിയമ0.കുറഞ്ഞ സ്ഥലത്ത് കൂടുതൽ ആളുകളെ താമസിപ്പിക്കുന്ന തരത്തിലുള്ള നിയമലംഘനങ്ങള്‍ വർദ്ധിച്ച പശ്ചാത്തലത്തിലാണ് നിർദേശങ്ങൾ കർശനമാക്കാൻ അധികൃതർ തീരുമാനിച്ചിരിക്കുന്നത്. നിയമം ലംഘിക്കുന്ന തൊഴിലുടമകള്‍ക്ക് പിഴയും വിലയക്കും ഏർപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ട്.ദുബായില്‍ ഇത്തരത്തില്‍ പ്രവർത്തിച്ച 10 കെട്ടിട ഉടമകള്‍ക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version