Gulf

തൊ​ഴി​ൽ​ന​ഷ്ട ഇ​ൻ​ഷു​റ​ൻ​സി​ൽ​ അംഗത്വമെടുക്കാത്തവർക്ക് 400 ദി​ർ​ഹം പി​ഴ

Published

on

ജോ​ലി ന​ഷ്ട​പ്പെ​ടു​ന്ന തൊ​ഴി​ലാ​ളി​ക​ളു​ടെ സം​ര​ക്ഷ​ണ​ത്തി​നാ​യി ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ൽ രാ​ജ്യ​വ്യാ​പ​ക​മാ​യി ന​ട​പ്പാ​ക്കി​യ തൊ​ഴി​ൽ ന​ഷ്ട ഇ​ൻ​ഷു​റ​ൻ​സ്​ പ​ദ്ധ​തി​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത​വ​രു​ടെ എ​ണ്ണം 80 ല​ക്ഷം ക​വി​ഞ്ഞു. മാ​ന​വ വി​ഭ​വ ശേ​ഷി, എ​മി​റ​ടൈ​സേ​ഷ​ൻ മ​ന്ത്രാ​ല​യ​മാ​ണ്​ തൊ​ഴി​ൽ ന​ഷ്ട ഇ​ൻ​ഷു​റ​ൻ​സ്​ പ​ദ്ധ​തി​യു​ടെ മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ന്ന​ത്​.

ഫ്രീ ​സോ​ൺ ഉ​ൾ​പ്പെ​ടെ രാ​ജ്യ​ത്തെ പൊ​തു, സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ ജോ​ലി ചെ​യ്യു​ന്ന പൗ​​ര​ന്മാ​ർ, പ്ര​വാ​സി​ക​ൾ അ​ട​ക്കം മു​ഴു​വ​ൻ തൊ​ഴി​ലാ​ളി​ക​ൾ​ക്കും ഇ​ൻ​ഷു​റ​ൻ​സ്​ നി​ർ​ബ​ന്ധ​മാ​ണ്. നി​ല​വി​ലെ ഇ​ൻ​ഷു​റ​ൻ​സ് സ്ക്രീം​ ​പു​തു​ക്കു​ക​യോ പു​തു​താ​യി അം​ഗ​ത്വ​മെ​ടു​ക്കു​ക​യോ ചെ​യ്യാ​ത്ത​വ​ർ​ക്ക്​ 400 ദി​ർ​ഹ​മാ​ണ്​ പി​ഴ.

സ്വ​ന്ത​മാ​യി ബി​സി​ന​സ്​ ന​ട​ത്തു​ന്ന​വ​ർ, ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ൾ, താ​ൽ​ക്കാ​ലി​ക തൊ​ഴി​ലാ​ളി​ക​ൾ, 18 വ​യ​സ്സി​ന്​ താ​ഴെ​യു​ള്ള​വ​ർ, റി​ട്ട​യ​റാ​യ ശേ​ഷം പു​തി​യ ജോ​ലി ചെ​യ്യു​ന്ന​വ​ർ എ​ന്നി​വ​രെ ഇ​ൻ​ഷു​റ​ൻ​സ്​ പ​ദ്ധ​തി​യി​ൽ​നി​ന്ന്​ ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്.

പിഴ ഒഴിവാക്കുന്നതിനായി യോഗ്യരായ എല്ലാ തൊ ഴിലാളികളും പദ്ധതിയിൽ രജിസ്റ്റർ ചെയ്ത് സാമ്പ ത്തികമായ സുരക്ഷയുടെ ഗുണങ്ങൾ നേടണമെന്ന് മന്ത്രാലയം അഭ്യർഥിച്ചു.

തൊഴിലാളികൾക്ക് താങ്ങാവുന്ന രീതിയിലാണ് പദ്ധ തി രൂപകൽപന ചെയ്ത‌ിരിക്കുന്നത്. തൊഴിൽ നഷ്ട പ്പെട്ടാൽ നിശ്ചിത കാലാവധി വരെ ഇൻഷുറൻസ് പ രിരക്ഷ വാഗ്ദാനം ചെയ്യുന്നതാണ് പദ്ധതി. 16,000 ദിർഹമോ അതിൽ കുറവോ അടിസ്ഥാന ശമ്പളമു ള്ളവർക്ക് പ്രതിമാസം അഞ്ച് ദിർഹം വെച്ച് വർഷ ത്തിൽ പരമാവധി 60 ദിർഹമാണ് പ്രീമിയം തുക.
ഇവർക്ക് 10,000 ദിർഹം വരെ നഷ്ടപരിഹാരം ലഭി ക്കും. 16,000 ദിർഹത്തിന് മുകളിൽ അടിസ്ഥാന ശ മ്പളമുള്ള തൊഴിലാളികൾക്ക് പ്രതിമാസ ഇൻഷുറൻ സ് പ്രീമിയം 10 ദിർഹമാണ്. ഇവർക്ക് തൊഴിൽ നഷ്ട പ്പെട്ടാൽ 20,000 ദിർഹം വരെ നഷ്ടപരിഹാരം ലഭി ക്കുന്നതാണ് പദ്ധതി.

തുടർച്ചയായി 12 മാസം പദ്ധതിയിൽ അംഗമായവർ ക്കാണ് നഷ്ടപരിഹാരത്തിന് അർഹത. റെസിഡൻ സി പെർമിറ്റ് റദ്ദാക്കുകയോ രാജ്യം വിടുകയോ പുതി യ ജോലി ലഭിക്കുകയോ ചെയ്യുകയാണെങ്കിൽ ഇൻഷുറൻസ് നഷ്ടപരിഹാരത്തിനുള്ള അവകാശം നഷ്ട മാകും. ജോലി നഷ്ടപ്പെട്ട് 30 ദിവസത്തിനകം ഇൻ ഷുറൻസ് ആനുകൂല്യത്തിന് അപേക്ഷ നൽകണം.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version