കനത്ത ചൂടിൻ്റെ പശ്ചാത്തലത്തിൽ എമി റേറ്റിലെ തൊഴിലാളികൾക്ക് ഭക്ഷണവും തണുത്ത പാനീയങ്ങളും സൗജന്യമായി വിതരണം ചെയ്ത് ദു ബൈ പൊലീസ്. അതോറിറ്റിയുടെ ‘പോസിറ്റിവ് സ്പിരിറ്റ്’ സംരംഭങ്ങളായ ‘ഗുഡ് അംബ്രല2, ‘ദു ബൈ വാട്ടർ എയ്ഡ്’ എന്നിവയുടെ പ്രചാരണാർഥ മാണ് അൽ ഖൂസ് ഏരിയയിലെ 300 തൊഴിലാളിക ൾക്ക് ഭക്ഷണവും പാനീയങ്ങളും എത്തിച്ചത്.
വേനൽ സീസണിൽ ചൂടിനെ പ്രതിരോധിക്കാൻ തൊഴി ലാളികൾക്ക് യു.എ.ഇയിലെ വിവിധ അതോറിറ്റിക ളുടെ നേതൃത്വത്തിൽ ഭക്ഷണം ഉൾപ്പെടെയുള്ള സ ഹായങ്ങൾ ഇടക്കിടെ വിതരണം ചെയ്യാറുണ്ട്. അൽ ഫരീജ് സംരംഭം ഇതിൽ പ്രധാനപ്പെട്ട ഒന്നാണ്. ആ ഗസ്റ്റ് 23 വരെ നീണ്ട കാമ്പയിനിലൂടെ അൽ ഫരീജ് പ്രതിദിനം 35,000 ഐസ്ക്രീമുകളും ജ്യൂസുകളുമാ ണ് വിതരണം ചെയ്തത്.
എമിറേറ്റിലെ ഡെലിവറി റൈഡർമാർക്ക് വിശ്രമിക്കാ നും പ്രാർഥിക്കാനും സൗകര്യമുള്ള ശീതീകരിച്ച വി ശ്രമ കേന്ദ്രങ്ങളും അധികൃതർ നിർമിച്ചിട്ടുണ്ട്. വേന ലിൽ പുറം ജോലിയെടുക്കുന്ന തൊഴിലാളികൾക്ക് ആശ്വാസം പകരാൻ ജൂൺ 15 മുതൽ സെപ്റ്റംബർ 15 വരെ മൂന്നു മാസം യു.എ.ഇയിൽ ഉച്ച വിശ്രമനി യമവും പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതുപ്രകാരം ഉ ച്ചക്ക് 12.30 മുതൽ വൈകീട്ട് മൂന്നുവരെ തൊഴിലാളി കൾക്ക് വിശ്രമം അനുവദിക്കണം.
കൂടാതെ ഇവർക്കാവശ്യമായ വെള്ളം, ഭക്ഷണം, വി ശ്രമിക്കാനുള്ള സൗകര്യങ്ങൾ അതത് സ്ഥാപനങ്ങ ൾ അനുവദിക്കണമെന്നും അധികൃതർ നിർദേശം ന ൽകിയിരുന്നു. നിയമം ലംഘിച്ചാൽ ഓരോ തൊഴി ലാളികൾക്കും 5,000 ദിർഹം വീതം പിഴ ഈടാക്കും. കൂടുതൽ തൊഴിലാളികൾ നിയമം ലംഘിച്ച് പുറം ജോലി ചെയ്താൽ പിഴ 50,000 ദിർഹം വരെ ഉയരു മെന്നാണ് മുന്നറിയിപ്പ്.