കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ നിയമം ലംഘിച്ചതിന് യുഎഇയിലെ ഒരു ബാങ്കിന് സെൻട്രൽ ബാങ്ക് 50 ലക്ഷം ദിർഹം പിഴ ചുമത്തി.
കള്ളപ്പണം വെളുപ്പിക്കുക, തീവ്രവാദത്തിനും നിയമവിരുദ്ധ സംഘടനകൾക്കും ധനസഹായം നൽകുക തുടങ്ങിയ കുറ്റങ്ങൾക്കെതിരെയാണ് നടപടി. തീരുമാനം ബാങ്കിന്റെ വിദേശ ആസ്ഥാനത്തുള്ള ഡയറക്ടർ ബോർഡിനെ അറിയിക്കും. ഇതേസമയം ബാങ്കിന്റെ പേരുവിവരം വെളിപ്പെടുത്തിയിട്ടില്ല.