Gulf

ടെസ്ലയുടെ വിപണി മൂല്യം ഒരു ദിവസം കൊണ്ട് ഉയര്‍ന്നത് 23 ശതമാനം; എലോണ്‍ മാസ്‌ക്കിന് ഒറ്റദിവസം അധികമായി ലഭിച്ചത് 2,85000 കോടി രൂപ

Published

on

By K.j.George

2,85000 ലക്ഷം കോടി രൂപ! ഒരു കമ്പനിയുടേയോ, ഒരു വ്യക്തിയുടേയോ ആസ്തി അല്ല ഈ തുക.. ലോകത്തിലെ ഏറ്റവും വലിയ സമ്പന്നരിലൊരാളായ ഇലോണ്‍ മസ്‌കിന്റെ ആസ്തിയില്‍ ഒറ്റ ദിവസം കൊണ്ട് ഉണ്ടായ വര്‍ധനയാണിത്. മസ്‌കിന്റെ ഉടമസ്ഥതയിലുള്ള ഇലക്ട്രിക് വാഹന നിര്‍മാണ കമ്പനിയായ ടെസ്ലയുടെ വിപണി മൂല്യം ഒറ്റ ദിവസം കൊണ്ട് 23 ശതമാനം കൈവരിച്ചപ്പോഴാണ് 2,84 ലക്ഷം കോടി രൂപ അദ്ദേഹത്തിന്റെ പോക്കറ്റിലെത്തിയത്. ഇതോടെ ലോകത്തിലെ ഏറ്റവും വലിയ സമ്പന്നനായി മാറിയിരിക്കുകയാണ് ടെസ്ലയുടെയും എക്‌സിന്റെയും ഉടമ.

ടെസ്ല സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ 2.2 ബില്യണ്‍ ഡോളര്‍ ലാഭം കൈവരിച്ചതാണ് ഓഹരി വില കുതിക്കാന്‍ കാരണം. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 17 ശതമാനം വര്‍ധനയാണിത്. കമ്പനിയുടെ വരുമാനം എട്ട് ശതമാനം വരുമാനം വര്‍ധിച്ച് 25.2 ബില്യണ്‍ ഡോളറായി. അടുത്ത വര്‍ഷം കാലിഫോര്‍ണിയയിലും ടെക്‌സസിലും പൊതുജനങ്ങള്‍ക്കായി ഡ്രൈവറില്ലാ കാറുകള്‍ അവതരിപ്പിക്കുമെന്ന് മസ്‌ക് പറഞ്ഞതും ഓഹരിവില ഉയരാന്‍ സഹായകമായി. ഒറ്റ ദിവസം കൊണ്ട് 30 ബില്യണ്‍ ഡോളറില്‍ അദ്ദേഹത്തിന്റെ സമ്പത്ത് നേട്ടം കൈവരിക്കുന്നത് എക്കാലത്തെയും വലിയ മൂന്നാമത്തെ ഒറ്റ ദിവസത്തെ വര്‍ധനയാണ്. അദ്ദേഹത്തിന്റെ സമ്പത്ത് 270.3 ബില്യണ്‍ ഡോളറായി ഉയര്‍ത്തിയതോടെ ലോകത്തിലെ രണ്ടാമത്തെ ധനികനായ ജെഫ് ബെസോസും തമ്മിലുള്ള അന്തരം 61 ബില്യൺ ഡോളറായി വർദ്ധിപ്പിക്കാൻ മാസ്കിന് സാധിച്ചു.

വരാനിരിക്കുന്ന വര്‍ഷം 20%-30% വില്‍പ്പന വളര്‍ച്ച പ്രവചിച്ച മസ്‌ക് 2025 ന്റെ ആദ്യ പകുതിയില്‍ വില കുറഞ്ഞ വാഹനം പുറത്തിറക്കാനുള്ള പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്. 2021 മാര്‍ച്ചിന് ശേഷം ഓഹരി വിപണിയില്‍ ടെസ്ലയുടെ ഏറ്റവും മികച്ച പ്രകടനമാണ് കഴിഞ്ഞ ദിവസം കാഴ്ചവച്ചത്. ഇതോടെ ടെസ്ലയുടെ വിപണി മൂല്യം 68 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. സ്പേസ് എക്സ്, സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം എക്സ്, എഐ വെഞ്ച്വര്‍ എക്സ്എഐ എന്നിവയിലെ ഓഹരികള്‍ സംഭാവന അദ്ദേഹത്തിന്റെ ആസ്ഥി വര്‍ദ്ധിപ്പിച്ചിട്ടുണ്ടെങ്കിലും മാസ്‌കിന്റെ മൊത്തം ആസ്തിയുടെ മുക്കാല്‍ ഭാഗവും അടങ്ങുന്ന ടെസ്ലയുടെ ഓഹരിയാണ് അദ്ദേഹത്തിന്റെ സാമ്പത്തിക ഉയര്‍ച്ചയ്ക്ക് കാരണം.

ടെസ്ല ലോകത്തിലെ ഏറ്റവും മൂല്യവത്തായ കമ്പനിയായി മാറുമെന്ന് മാസ്‌ക് പറഞ്ഞു. പ്രതിവര്‍ഷം ദശലക്ഷക്കണക്കിന് ഉല്‍പ്പാദന ലക്ഷ്യങ്ങളോടെ 2026-ല്‍ തന്നെ ‘സൈബര്‍ക്യാബ്’ റോബോ-ടാക്‌സികള്‍ പുറത്തിറക്കാനുള്ള പദ്ധതികള്‍ നടക്കുന്നതായി അദ്ദേഹം പറഞ്ഞു. നിയന്ത്രണ തടസ്സങ്ങള്‍ ഒരു വെല്ലുവിളിയായി തുടരുമെന്നും എന്നാല്‍ സ്വയംഭരണ വിപ്ലവത്തിന് ടെസ്ല നേതൃത്വം നല്‍കുമെന്ന ആത്മവിശ്വാസം ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ പുതിയ കാറുകള്‍ നിരത്തിലറക്കുമെന്ന് പറയുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ വീക്ഷണത്തിനെതിരെ ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. സ്പോര്‍ട്സ് കാറിന്റെ നവീകരിച്ച പതിപ്പായ ടെസ്ല റോഡ്സ്റ്ററിന്റെ നിലവിലുള്ള കാലതാമസമാണ് ഒന്ന്. 2017-ല്‍ ആദ്യമായി പ്രഖ്യാപിച്ച റോഡ്സ്റ്റര്‍, അതിന്റെ പ്രൊഡക്ഷന്‍ ടൈംലൈന്‍ പിറകോട്ട് വലിയുന്നു എനതാണ് കണ്ടത്. എന്നാല്‍ അത് അന്തിമ ഘട്ടത്തിലാണെന്നാണ് മാസ്‌ക് അവകാശപ്പെടുന്നത്. ആ കാര്‍ പുറത്ത് വരുമ്പോള്‍ എല്ലാവരും ഞെട്ടുമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version