Gulf

ജോലിക്കെത്തിയ ആദ്യ ദിവസം തന്നെ പുറത്താക്കി: ഒരു ലക്ഷം ദിർഹം നഷ്ടപരിഹാരം നൽകാൻ കോടതി വിധി.

Published

on

ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച ദി​വ​സം ത​ന്നെ ജീ​വ​ന​ക്കാ​രി​യെ പു​റ​ത്താ​ക്കി​യ ക​മ്പ​നി​ക്കെ​തി​രെ ഒ​രു ല​ക്ഷം ന​ഷ്ട​പ​രി​ഹാ​ര​ത്തി​ന്​ വി​ധി​ച്ച്​ അ​ബൂ​ദ​ബി ഫാ​മി​ലി, സി​വി​ൽ ആ​ൻ​ഡ്​ അ​ഡ്മി​നി​സ്​​ട്രേ​റ്റ​ജ​വ്​ ക്ലെ​യിം കോ​ട​തി.

31,000 ദി​ർ​ഹം വാ​ഗ്ദാ​നം ചെ​യ്ത​തി​നെ തു​ട​ർ​ന്ന്​ യു​വ​തി ആ​ദ്യ ക​മ്പ​നി​യി​ൽ​നി​ന്ന്​ ജോ​ലി രാ​ജി​വെ​ക്കു​ക​യാ​യി​രു​ന്നു. പു​തി​യ ക​മ്പ​നി ന​ൽ​കി​യ ഓ​ഫ​ർ ലെ​റ്റ​ർ പ്ര​കാ​രം ആ​ഗ​സ്റ്റ്​ ഒ​ന്നി​ന്​ ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കാ​നാ​യി​രു​ന്നു നി​ർ​ദേ​ശം. എ​ന്നാ​ൽ, ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച ആ​ദ്യ​ദി​ന​ത്തി​ൽ ത​ന്നെ വി​ശ​ദീ​ക​ര​ണം കാ​ണി​ക്കാ​തെ ക​മ്പ​നി ജീ​വ​ന​ക്കാ​രി​യെ പു​റ​ത്താ​ക്കി.ഇ​ത്​ ചോ​ദ്യം ചെ​യ്ത്​ ന​ൽ​കി​യ ഹ​ര​ജി​യി​ലാ​ണ്​ യു​വ​തി​ക്ക്​ ഒ​രു ല​ക്ഷം ദി​ർ​ഹം ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ കോ​ട​തി വി​ധി​ച്ച​ത്. ക​മ്പ​നി​യു​ടെ ന​ട​പ​ടി ക​രാ​ർ ലം​ഘ​ന​മാ​ണെ​ന്നും ജോ​ലി ന​ഷ്ട​പ്പെ​ട്ട​തി​ലൂ​ടെ ഉ​പ​ജീ​വ​ന​മാ​ർ​ഗം ഇ​ല്ലാ​താ​യെ​ന്നും പ​രാ​തി​ക്കാ​രി കോ​ട​തി​യെ ബോ​ധി​പ്പി​ച്ചു.

യാ​തൊ​രു ന്യാ​യീ​ക​ര​ണ​വു​മി​ല്ലാ​തെ ജോ​ലി​യി​ൽ​നി​ന്ന്​ പി​രി​ച്ചു​വി​ട്ട ക​മ്പ​നി ന​ട​പ​ടി നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്ന്​ ബോ​ധ്യ​പ്പെ​ട്ട കോ​ട​തി സ്ഥാ​പ​ന​ത്തി​ന്‍റെ വാ​ദം നി​ര​സി​ക്കു​ക​യും ന​ഷ്ട​പ​രി​ഹാ​ര​ത്തി​നൊ​പ്പം കോ​ട​തി ചെ​ല​വു​ക​ളും ന​ൽ​ക​ണ​മെ​ന്ന്​ വി​ധി​ക്കു​ക​യാ​യി​രു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version