ഇന്ന്, ജൂലൈ 18, യുഎഇയുടെ ചരിത്രത്തിലെ ഒരു ചുവന്ന അക്ഷര ദിനമാണ് “ഈ ദിവസത്തെ ഒരു സുപ്രധാന യോഗമാണ് 1971 ഡിസംബർ 2 ന് യുഎഇ ഫെഡറേഷൻ സ്ഥാപിക്കുന്നതിന് കളമൊരുക്കിയത്.
യുഎഇ എന്ന ഔദ്യോഗിക നാമം പ്രഖ്യാപിച്ചുകൊണ്ട് രാജ്യത്തിന്റെ സ്ഥാപക പിതാവ് ഷെയ്ഖ് സായിദും മറ്റ് എമിറേറ്റുകളിലെ ഭരണാധികാരികളും യൂണിയൻ പ്രഖ്യാപനത്തിലും യുഎഇ ഭരണഘടനയിലും ഒപ്പുവച്ചത് ഈ ദിവസമാണ്.
ഈ അവസരത്തെ അടയാളപ്പെടുത്തുന്നതിനായി പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് ഇന്ന് ജൂലൈ 18 യൂണിയൻ പ്രതിജ്ഞാ ദിനമായി പ്രഖ്യാപിച്ചു. യൂണിയൻ പ്രതിജ്ഞാ ദിനം രാജ്യത്തിന്റെ യാത്രയെ അനുസ്‌മരിക്കാനും വർത്തമാനത്തിനും ഭാവിയിലേക്കും പാഠങ്ങളും
ധാർമ്മികതയും ഉൾക്കൊള്ളാനുമുള്ള അവസരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സോഷ്യൽ മീഡിയയിലൂടെയാണ് പ്രസിഡന്റ് ഇക്കാര്യം അറിയിച്ചത്.