ചിരന്തന കലാസാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ യു.എ.ഇ ദേശീയ പതാക ദിനം ആചരിച്ചു. യു.എ.ഇയുടെ ദേശീയ സ്വത്വത്തിൻ്റെ പ്രതീകവും അഭിമാനത്തിൻ്റെയും അന്തസ്സിൻ്റെയും അടയാളവുമായ പതാക ദിനം ആഘോഷിക്കുമ്പോൾ, അഞ്ച് പതിറ്റാണ്ടുകളായി ലോകം അംഗീകരിച്ച സുപ്രധാന നേട്ടങ്ങളിലും വിജയങ്ങളിലും യു.എ.ഇ കൈവരിച്ചതിൽ ഭാഗമാകാൻ മലയാളി സമൂഹത്തിനും സാധിച്ചിട്ടുണ്ട് എന്ന് ചിരന്തന പ്രസിഡന്റ് പുന്നക്കൻ മുഹമ്മദ് അലി പറഞ്ഞു.
യു.എ.ഇയുടെ ഉയർച്ചയ്ക്കും പുരോഗതിക്കും സംഭാവന നൽകിയ എല്ലാവരുടെയും കഠിനാധ്വാനത്തെ ഈ രാഷ്ട്രം ബഹുമാനിക്കുന്നുണ്ട് എന്നും അദ്ദേഹം വ്യക്തമാക്കി.
യോഗത്തിൽ ടി.പി. അഷ്റഫ് സ്വാഗതവും, ട്രഷറർ ഷാബു തോമസ് നന്ദിയും പറഞ്ഞു.സി.പി. ജലീൽ, ഷംസീർ നാദാപുരം, അഖിൽ ദാസ് ഗുരുവായൂർ എന്നിവർ സംസാരിച്ചു.