Gulf

ഗൾഫി​ലേ​ക്ക് ബാഗേ​ജ് പ​രി​ധി വ​ർ​ധി​പ്പി​ച്ച് എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ്

Published

on

ഇ​ന്ത്യ​യി​ൽ​നി​ന്ന് ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലേ​ക്കും തി​രി​ച്ചും ബാ​ഗേ​ജ് പ​രി​ധി വ​ർ​ധി​പ്പി​ച്ച് എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ്. 20 കി​ലോ ആ​യി​രു​ന്ന​ത് 30 കി​ലോ ആ​യാ​ണ് വ​ർ​ധി​പ്പി​ക്കു​ന്ന​ത്. ഇ​ത്ര​യും തൂ​ക്കം ര​ണ്ട് ഭാ​ഗ​മാ​യി കൊ​ണ്ടു​പോ​കാം.

ജ​നു​വ​രി 15 മു​ത​ൽ ടി​ക്ക​റ്റ് എ​ടു​ക്കു​ന്ന​വ​ർ​ക്ക് ഈ ​സൗ​ക​ര്യം ല​ഭ്യ​മാ​കും. വി​മാ​ന​ക്ക​മ്പ​നി​ക​ൾ ബാ​ഗേ​ജ് ന​യം ക​ർ​ശ​ന​മാ​ക്കി​യ​ത് സ​മീ​പ​കാ​ല​ത്ത് പ്ര​വാ​സി​ക​ളെ നി​രാ​ശ​പ്പെ​ടു​ത്തി​യി​രി​ക്കെ ആ​ശ്വാ​സ വാ​ർ​ത്ത​യാ​ണി​ത്.

അ​തേ​സ​മ​യം, ഇ​ന്ത്യ​യി​ൽ​നി​ന്ന് താ​യ്‍ല​ൻ​ഡ്, നേ​പ്പാ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കും ഈ ​രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന് ഇ​ന്ത്യ​യി​ലേ​ക്കും നി​ല​വി​ലെ പോ​ലെ 20 കി​ലോ ആ​കും സൗ​ജ​ന്യ ബാ​ഗേ​ജ്. താ​യ്‍ലൻ​ഡി​ൽ​നി​ന്ന് ഇ​ന്ത്യ ഒ​ഴി​കെ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് 30 കി​ലോ അ​നു​വ​ദി​ക്കും. ഹാ​ൻ​ഡ് ബാ​ഗേ​ജ് പ​രി​ധി നി​ല​വി​ലെ ഏ​ഴ് കി​ലോ ത​ന്നെ​യാ​കും. ഗ​ൾ​ഫ് സെ​ക്ട​റി​ൽ നേ​ര​​ത്തേ ബാ​ഗേ​ജ് 20 കി​ലോ​യും ഹാ​ൻ​ഡ് ബാ​ഗേ​ജ് ഏ​ഴ് കി​ലോ​യും ആ​യി​രു​ന്നെ​ങ്കി​ലും അ​ൽ​പം അ​ധി​ക​മാ​യാ​ൽ വി​ട്ടു​വീ​ഴ്ച ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ, ബ്യൂ​​റോ ഓ​​ഫ് സി​​വി​​ൽ ഏ​​വി​​യേ​​ഷ​​ൻ സെ​​ക്യൂ​​രി​​റ്റി​യു​ടെ മാ​ർ​ഗ​നി​ർ​ദേ​ശ പ്ര​കാ​ര​മാ​ണ് ഈ ​മാ​സം മു​ത​ൽ വി​മാ​ന​ക്ക​മ്പ​നി​ക​ൾ ബാ​ഗേ​ജ് ന​യം ക​ർ​ശ​ന​മാ​ക്കി.

അ​തി​നി​ടെ​യാ​ണ് ബാ​ഗേ​ജ് പ​രി​ധി വ​ർ​ധി​പ്പി​ച്ച പു​തി​യ വാ​ർ​ത്ത. ക​ഴി​ഞ്ഞ ദി​വ​സം എ​യ​ർ അ​റേ​ബ്യ കൈ​ക്കു​ഞ്ഞു​ള്ള യാ​ത്ര​ക്കാ​ർ​ക്ക് മൂ​ന്നു​കി​ലോ അ​ധി​ക ഹാ​ൻ​ഡ് ബാ​ഗേ​ജ് അ​നു​വ​ദി​ച്ച് ഉ​ത്ത​ര​വി​റ​ക്കി​യി​രു​ന്നു.എ​യ​ർ അ​റേ​ബ്യ നേ​ര​​ത്തേ ത​ന്നെ 10 കി​ലോ ഹാ​ൻ​ഡ് ബാ​ഗേ​ജ് അ​നു​വ​ദി​ക്കു​ന്നു​ണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version