Gulf

ഗ്ലോബൽ വില്ലേജ് സീസൺ 29: ഒക്ടോബർ 16 മുതൽ

Published

on

ലോകപ്രശസ്തമായ ദുബായിലെ ഗ്ലോബൽ വില്ലേജ്  സീസൺ 29 ന്‍റെ തീയതി അധികൃതർ വെളിപ്പെടുത്തി. ഒക്ടോബർ 16 മുതൽ 2025 മേയ് 11 വരെയാണ് വിനോദം, ഭക്ഷണം, ഷോപ്പിങ്, കുട്ടികൾക്ക് വിനോദങ്ങൾ എന്നിവയ്‌ക്കായുള്ള ഗള്‍ഫിലെ തന്നെ പ്രമുഖ മൾട്ടി കൾച്ചറൽ ഫാമിലി ഡെസ്റ്റിനേഷനായ ഗ്ലോബൽ വില്ലേജ് പൊതുജനങ്ങൾക്കായി വീണ്ടും തുറക്കുക.

.
10 ദശലക്ഷത്തിലേറെ സന്ദർശകരുമായി പുതിയ റെക്കോർഡ് സൃഷ്ടിച്ച സീസൺ 28 ന്‍റെ ശ്രദ്ധേയമായ വിജയത്തെത്തുടർന്നുള്ള വർഷമായതിനാൽ ഈ സീസണിൽ ഒട്ടേറെ പുതിയ ആകർഷണങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷ.  25 വർഷത്തിലേറെയായി രാജ്യാന്തര സംസ്‌കാരങ്ങൾ, പാചകരീതികൾ, വിനോദങ്ങൾ എന്നിവയുടെ പ്രദർശനം വാഗ്ദാനം ചെയ്യുന്ന ആഗോളഗ്രാമം യുഎഇയിലെ താമസക്കാരുടെയും സന്ദർശകരുടെയും പ്രമുഖ ലക്ഷ്യസ്ഥാനമാണ്. കൂടുതൽ സാംസ്കാരിക പ്രാതിനിധ്യങ്ങൾ, ഇതുവരെ കണ്ടിട്ടില്ലാത്ത വിനോദം, ആവേശകരമായ അടിസ്ഥാനസൗകര്യ നവീകരണങ്ങൾ എന്നിവ ഈ സീസണിലെ പ്രത്യേകതയാണെന്ന് അധികൃതർ പറഞ്ഞു.  ഈ കുടുംബ-സൗഹൃദ ലക്ഷ്യസ്ഥാനത്തിന്‍റെ ആരാധകർ പുതിയ സീസണിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു. ലോകത്തെങ്ങുനിന്നുമുള്ള സന്ദർശകർ ഗ്ലോബൽ വില്ലേജിലെ ഓരോ മുക്കും മൂലയും അനുഭവിക്കാൻ ഒത്തുകൂടും.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version