Gulf

ഗ്ലോബൽ വില്ലേജ്; പുതിയ പാക്കേജുകളുമായി ഒക്ടോബർ 16 മുതൽ

Published

on

ഗ്ലോബൽ വില്ലേജ് പുതിയ സീസണിലേക്കുള്ള വിഐപി പാക്കേജുകൾ അവതരിപ്പിച്ചു. മെഗാ ഗോൾഡ്, മെഗാ സിൽവർ എന്നിവയാണ് വിഐപി പാക്കേജുകൾ. മെഗാ വിഐപി പാക്കേജ് എടുക്കുന്നവർക്ക് ദുബായ് പാർക്സ് ആൻഡ് റിസോർട്സിലെ ഏതു തീം പാർക്കിലും പരിധിയില്ലാതെ പ്രവേശിക്കാം.

റയൽ മഡ്രിഡ് വേൾഡ്, മോഷൻ ഗേറ്റ്, ലെഗോ ലാൻഡ് എന്നിവിടങ്ങളിലും പ്രവേശനം ലഭിക്കും. ദ് ഗ്രീൻ പ്ലാനറ്റ് ദുബായ്, റോക്സി സിനിമാസ് എന്നിവയിലേക്കും പരിധികളില്ലാതെ പ്രവേശനമുണ്ട്. മെഗാ ഗോൾഡ് പാക്കേജിന്  4745 ദിർഹവും മെഗാ സിൽവറിന് 3245 ദിർഹവുമാണ് നിരക്ക്.

ഡയമണ്ട്സ് വിഐപി പാക്കേജിന് 7350 ദിർഹവും പ്ലാറ്റിനത്തിന് 3100 ദിർഹവും ഗോൾഡിന് 2350 ദിർഹവും സിൽവറിന് 1750 ദിർഹവുമാണ് നിരക്ക്. എമിറേറ്റ്സ് ഐഡി ഉള്ള 18 വയസ്സ് പൂർത്തിയായ ആർക്കും വിഐപി പായ്ക്ക് വാങ്ങാം.  മെഗാ വിഐപി പാക്കേജുകളുടെ വിൽപന 21നു രാവിലെ 10 മുതൽ 24 രാവിലെ 9 വരെ നടക്കും. സ്റ്റോക്ക് തീർന്നില്ലെങ്കിൽ വിൽപന നീട്ടും. പ്രീ ബുക്കിങ്ങിന് 150 ദിർഹം നൽകണം. ഡയമണ്ട്, പ്ലാറ്റിനം, ഗോൾഡ്, സിൽവർ പാക്കേജുകളുടെ വിൽപന 24നു രാവിലെ 10ന് ആരംഭിക്കും. പ്രീ ബുക്കിങ്ങിന് അന്ന് അവസരം ലഭിക്കും.

വിഐപി പാക്കേജുകളുടെ പൊതുവിൽപന 28നു രാവിലെ 10ന് തുടങ്ങും. സ്റ്റോക്ക് തീരും വരെയാണ് വിൽപന. ടിക്കറ്റിനായി tickets.virginmegastore.me. വിഐപി പാക്കേജ് എടുക്കുന്ന ഭാഗ്യശാലിക്ക് നറുക്കെടുപ്പിലൂടെ 29000 ദിർഹം സമ്മാനമായി സമ്മാനമായി ലഭിക്കും. വിഐപി പാക്കേജ് എടുക്കുന്നവർക്ക് വിഐപി പ്രവേശന ടിക്കറ്റ്, വിഐപി പാർക്കിങ്, സ്റ്റണ്ട് ഷോ, നിയോൺ ഗാലക്‌സി, കാർണിവൽ എന്നിവിടങ്ങളിലേക്ക് പലതവണ പ്രവേശനം എന്നിവ ലഭിക്കും. ഒക്ടോബർ 16ന് ഗ്ലോബൽ വില്ലേജിന്റെ 29-ാം സീസൺ തുടങ്ങും. വിഐപി പാക്കേജുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് www.globalvillage.ae   .

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version