Connect with us

Gulf

ഗാന്ധിജിയെ കേവലമൊരു വ്യക്തിയായി കാണരുത്: പി.ഹരീന്ദ്രനാഥ്

Published

on

വർത്തമാന കാലത്ത് മഹാത്മാഗാന്ധിയെ കേവലം ഒരു വ്യക്തിയായല്ല ഒരു മനോഭാവമായി സ്വീകരിക്കണമെന്ന് എഴുത്തുകാരൻ പി.ഹരീന്ദ്രനാഥ് അഭിപ്രായപ്പെട്ടു.
ഷാർജ ഇന്ത്യൻ അസോസിയേഷൻ ഗാന്ധി ജയന്തിയോടനുബന്ധിച്ചു സംഘടിപ്പിച്ച സാംസ്‌കാരിക സമ്മേളനത്തിൽ മഖ്യ പ്രഭാഷണം നടതത്തുകയായിരുന്നു
അദ്ദേഹം.

പ്രസിഡണ്ട് നിസാർ തളങ്കര അദ്ധ്യക്ഷത വഹിച്ചു.കേരള ഇലക്ട്രിക്‌സിറ്റി ബോർഡ് ഇൻഡിപെൻഡന്റ് ഡയരക്ടർ മുരുകദാസ് പ്രസംഗിച്ചു.ജനറൽ സെക്രട്ടറി ശ്രീപ്രകാശ് പുറയത്ത് സ്വാഗതവും ട്രഷറർ ഷാജി ജോൺ നന്ദിയും പറഞ്ഞു. പി.ഹരീന്ദ്രനാഥ് രചിച്ച ‘ മഹാത്മാഗാന്ധി കാലവും കർമപർവവും-1869-1915 എന്ന കൃതി ചടങ്ങിൽ വെച്ച് അസോസിയേഷൻ ഭാരവാഹികൾക്ക് കൈമാറി. ഷാർജ ഇന്ത്യൻ സ്‌കൂൾ ബോയ്‌സ്-ഗേൾസ് വിഭാഗത്തിന്റെ ഗാന്ധിജിയുടെ ജീവിതം വരച്ചു കാട്ടുന്ന വിവിധ കലാപരിപാടികളും അരങ്ങേറി. വൈസ് പ്രസിഡണ്ട് പ്രദീപ് നെന്മാറ, പ്രിൻസിപ്പൽ പ്രമോദ് മഹാജൻ,മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Gulf

വാഹനപകടത്തിൽ രണ്ട് യുഎഇ പൗരൻമാർക്ക് ദാരുണാന്ത്യം

Published

on

By

സൗദിയില്‍ വെച്ചുണ്ടായ വാഹനാപകടത്തില്‍ രണ്ട് യുഎഇ പൗരന്മാര്‍ക്ക് ദാരുണാന്ത്യം. മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. വിദേശകാര്യ മന്ത്രാലയം, നാഷണൽ ഗാർഡിൻ്റെ നാഷണൽ സെർച്ച് ആൻഡ് റെസ്‌ക്യൂ സെൻ്ററുമായി ഏകോപിപ്പിച്ച് പരിക്കേറ്റ മൂന്ന് യുഎഇ പൗരന്മാരെ ആശുപത്രിയില്‍ എത്തിക്കുന്നതിനായി എയർ ആംബുലൻസ് ദൗത്യം നടത്തി.

സൗദി അധികൃതരുടെ സഹായത്തോടെ, പരിക്കേറ്റവരെ വിദഗ്ധ ചികിത്സയ്ക്കായി യുഎഇയിലെ ഷെയ്ഖ് ഖലീഫ മെഡിക്കല്‍ സിറ്റി ആശുപത്രിയിലേക്ക് വിമാനമാര്‍ഗം എത്തിച്ചു. സൗദിയിലെ ഹെയിലിലെ കിങ് ഖാലിദ് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നേടിയതിന് ശേഷമാണ് ഇവരെ യുഎഇയിലേക്ക് മാറ്റിയത്. കൂടാതെ, അപകടത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ യുഎഇയിലേക്ക് അയച്ചിട്ടുണ്ട്. റിയാദിലെ യുഎഇ എംബസിക്ക് പിന്തുണ നൽകുന്നതിൽ മഹത്തായ സഹകരണത്തിനും സുപ്രധാന പങ്കിനും സൗദി അധികാരികളോട് എംഒഎഫ്എ നന്ദിയും അഭിനന്ദനവും അറിയിച്ചു. അവരുടെ പിന്തുണ എയർ മെഡിക്കൽ ഇവാകുവേഷന്‍ ദൗത്യത്തിൻ്റെ (വിമാനമാര്‍ഗം ആശുപത്രിയിലെത്തിക്കല്‍) വിജയത്തിന് കാരണമായി. പരിക്കേറ്റ പൗരന്മാരുടെ സുരക്ഷിതമായ ഗതാഗതം ഉറപ്പാക്കുകയും മരണപ്പെട്ടവരെ നാട്ടിലെത്തിക്കാൻ സൗകര്യമൊരുക്കുകയും ചെയ്തു.

Continue Reading

Gulf

നി​ര​പ​രാ​ധി​ക​ളെ ​പ്ര​യാ​സ​പ്പെ​ടു​ത്തരുത്;അ​റ​സ്റ്റി​ന് മു​മ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ സൂ​ക്ഷ്മ​ത പു​ല​ർ​ത്ത​ണം -ഷാ​ർ​ജ ഭ​ര​ണാ​ധി​കാ​രി

Published

on

By

കേ​സു​ക​ളി​ൽ അ​റ​സ്റ്റ്​ രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​ന്​ മു​മ്പ്​ ഉ​ദ്യോ​ഗ​സ്ഥ​ർ അ​തി സൂ​ക്ഷ്മ​ത പു​ല​ർ​ത്ത​ണ​മെ​ന്ന്​ യു.​എ.​ഇ സു​പ്രീം കൗ​ൺ​സി​ൽ അം​ഗ​വും ഷാ​ർ​ജ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ ഡോ. ​സു​ൽ​ത്താ​ൽ ബി​ൻ മു​ഹ​മ്മ​ദ്​ അ​ൽ ഖാ​സി​മി. നി​ര​പ​രാ​ധി​ക​ളെ ബു​ദ്ധി​മു​ട്ടി​ക്കു​ന്നി​ല്ലെ​ന്ന്​ ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​റ​പ്പാ​ക്കു​ക​യും വേ​ണ​മെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഷാ​ർ​ജ പൊ​ലീ​സ്​ ജ​ന​റ​ൽ ക​മാ​ൻ​ഡ്​ ആ​ൻ​ഡ്​ ഓ​പ​റേ​ഷ​ൻ​സ്​ സെ​ന്‍റ​റി​ന്‍റെ പു​തി​യ കെ​ട്ടി​ടം ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു സു​ൽ​ത്താ​ൻ. ജ​യി​ൽ ശി​ക്ഷ ല​ഭി​ക്കാ​വു​ന്ന കു​റ്റ​ങ്ങ​ൾ പ​രി​ഗ​ണി​ക്കു​മ്പോ​ൾ വ്യ​ക്തി​ക​ളു​ടെ ബു​ദ്ധി​മു​ട്ടു​ക​ൾ പ​ര​മാ​വ​ധി കു​റ​ക്കു​ന്ന രീ​തി​യി​ൽ തീ​രു​മാ​ന​മെ​ടു​ക്കാ​ൻ പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്ഥ​ർ ശ്ര​മി​ക്ക​ണം അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Continue Reading

Gulf

പുതുവർഷം; സ്വകാര്യമേഖലയ്ക്ക് ശമ്പളത്തോട് കൂടിയുള്ള അവധി

Published

on

By

യുഎഇയിലെ സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് ശമ്പളത്തോട് കൂടിയുള്ള അവധി ദിനം പ്രഖ്യാപിച്ചു. പുതുവര്‍ഷത്തോട് അനുബന്ധിട്ട് ജനുവരി ഒന്നിനാണ് പൊതുഅവധി മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം വെള്ളിയാഴ്ച പ്രഖ്യാപിച്ചത്. രാജ്യത്തെ ആദ്യത്തെ പൊതുഅവധി ദിനമാകും അന്ന്. ഈ വർഷം ആദ്യം പുറത്തിറക്കിയ 2025 ലെ യുഎഇയുടെ ഔദ്യോഗിക അവധിക്കാല പട്ടികയുമായി യോജിപ്പിച്ചാണ് പ്രഖ്യാപനം.

ഈ വർഷാദ്യം പുറത്തിറക്കിയ 2025 ലെ യുഎഇയുടെ ഔദ്യോഗിക അവധിദിനങ്ങളുടെ ലിസ്റ്റുമായി യോജിപ്പിച്ചാണ് പ്രഖ്യാപനം. നേരത്തെ ജനുവരി 1 രാജ്യത്തെ സർക്കാർ ജീവനക്കാർക്ക് പൊതു അവധിയായിരിക്കുമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെൻ്റ് ഹ്യൂമൻ റിസോഴ്‌സസ് വെള്ളിയാഴ്ച അറിയിച്ചിരുന്നു. അടുത്ത വർഷം, യുഎഇ നിവാസികൾക്ക് 13 പൊതു അവധി ദിവസങ്ങള്‍ ലഭിക്കും. യുഎഇ കാബിനറ്റ് പുറപ്പെടുവിച്ച പ്രമേയത്തിൽ അടുത്ത വർഷം ഈദ് അൽ ഫിത്തർ അവധി ദിനങ്ങൾ അല്പം വ്യത്യസ്തമായിരിക്കുമെന്നും പറയുന്നു.

Continue Reading

Facebook

Trending

Copyright © 2021 Gulf GTV.