Gulf

ഖത്തർ ദേശീയ ദിനം : ദുബായ് എയർപോർട്ടിൽ യാത്രക്കാർക്ക് പ്രത്യേക സ്വീകരണം.സ്മാർട്ട്‌ ഗേറ്റുകൾ മറൂൺ നിറത്തിൽ പ്രകാശിപ്പിച്ചു

Published

on

ഖത്തർ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ = ഖത്തറിനുള്ള യാത്രക്കാർക്ക് പ്രത്യേക സ്വീകരണം നൽകി. ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സാണ് എയർപോർട്ടിൽ യാത്രകാർക്ക് സ്വീകരണം ഒരുക്കിയത് . ഇതിന്റെ ഭാഗമായി ഇവിടെ നിന്നുള്ള ആളുകളുടെ പാസ്പോർട്ടിൽ “യു എ ഇ- ഖത്തർ, എല്ലാ വർഷവും നിങ്ങൾക്ക് നന്മകൾ നേരുന്നു” എന്ന പ്രമേയത്തിലുള്ള സ്റ്റാമ്പ് പതിപ്പിച്ചു.കൂടാതെ ഇമിഗ്രേഷൻ കൗണ്ടറുകൾ പ്രത്യേകം അലങ്കരിക്കുകയും സ്മാർട്ട്‌ ഗേറ്റുകൾ ഖത്തർ പതാകയുടെ നിറമായ മറൂൺ കളറിൽ പ്രകാശിപ്പിക്കുകയും ചെയ്തു.ഗൾഫ് സഹകരണ കൗൺസിന്റെ ( ജി സി സി ) കുടക്കിയിലുള്ള രണ്ട് സഹോദര രാജ്യങ്ങൾ തമ്മിലുള്ള ആഴത്തിലുള്ള ബന്ധത്തെ പ്രത്യേകം എടുത്തു കാണിക്കുന്നതായിരുന്നു ആഘോഷ പരിപാടികൾ

സന്ദർശകർക്ക് മികച്ച അനുഭവം നൽകുന്നതിനുള്ള ജി ഡി ആർ എഫ് എ യുടെ പ്രതിബദ്ധതയുടെ ഭാഗമായാണ് പരിപാടി.ഹാപ്പിനെസ്സ് കണക്ട് എന്ന പദ്ധതിയുടെ ഭാഗമായി ഖത്തറിനുള്ള യാത്രക്കാർക്ക് പ്രത്യേക ആനുകൂല്യങ്ങൾ അടങ്ങിയ സൗജന്യ സിം കാർഡുകളും വിതരണം ചെയ്യുകയും യാത്രക്കാരെ ഊഷ്മളമായി സ്വീകരിച്ചു കൊണ്ട്, മധുരവും സമ്മാനങ്ങളും നൽകുകയും ചെയ്തു. ഈ ദേശീയ ദിന അവസരത്തിൽ ഞങ്ങളുടെ പങ്കാളിത്തം രണ്ടു രാജ്യങ്ങൾ തമ്മിലുള്ള സഹോദര ബന്ധത്തിന്റെയും പരസ്പര ബഹുമാന്യത്തെയും മൂല്യം വീണ്ടും സ്ഥിരീകരിക്കുന്നുവെന്ന് ദുബായ് വീമാനത്താവളത്തിലെ ഇമിഗ്രേഷൻ സെക്ടർ അസിസ്റ്റന്റ് ഡയറക്ടർ മേജർ ജനറൽ തലാൽ അഹ്‌മദ്‌ അൽ ഷംഖിതി പറഞ്ഞു. ദുബായ് പാസ്പോർട്ട് ഉദ്യോഗസ്ഥർ ഞങ്ങളുടെ സഹോദരന്മാരെ പ്രത്യേകം സ്വാഗതം ചെയ്യുന്നതിന് വേണ്ടി അസാധാരണമായ ശ്രമങ്ങൾ നടത്തിയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version