Gulf

ക​ൽ​ബ​യി​ൽ വി​വി​ധ പ​ദ്ധ​തി​ക​ൾ പ്ര​ഖ്യാ​പി​ച്ച്​ ​ശൈ​ഖ്​ സു​ൽ​ത്താ​ൻ

Published

on

ക​ൽ​ബ​യി​ൽ പു​തു​താ​യി വി​വി​ധ പ​ദ്ധ​തി​ക​ൾ പ്ര​ഖ്യാ​പി​ച്ച് സു​പ്രീം കൗ​ൺ​സി​ൽ അം​ഗ​വും ഷാ​ർ​ജ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ സു​ൽ​ത്താ​ൻ ബി​ൻ മു​ഹ​മ്മ​ദ് അ​ൽ ഖാ​സി​മി. ക​ൽ​ബ ഗേ​റ്റ് പ​ദ്ധ​തി, ആ​ചാ​ര​ങ്ങ​ൾ, പാ​ര​മ്പ​ര്യ​ങ്ങ​ൾ, നാ​ട​ൻ പാ​ട്ടു​ക​ൾ എ​ന്നി​വ​യു​ൾ​പ്പെ​ടെ പൈ​തൃ​ക​ത്തി​ന്‍റെ എ​ല്ലാ വ​ശ​ങ്ങ​ളും പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന പു​തി​യ മ്യൂ​സി​യം, പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന ഖോ​ർ ക​ൽ​ബ കോ​ട്ട​ക്ക്​ ചു​റ്റും പാ​ർ​ക്ക് എ​ന്നി​വ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടും.

ക​ൽ​ബ​യു​ടെ നി​ല​വി​ലെ സൗ​ക​ര്യ​ങ്ങ​ളെ ഉ​ൾ​ക്കൊ​ള്ളു​ന്ന പ​രി​സ്ഥി​തി, പു​രാ​വ​സ്തു, പൈ​തൃ​ക ടൂ​റി​സം പ​രി​പാ​ടി​യും പ്ര​ഖ്യാ​പ​ന​ത്തി​ൽ ഉ​ൾ​പ്പെ​ടും. സ​മീ​പ കാ​ല​ത്ത്​ ഉ​ദ്​​ഘാ​ട​നം ചെ​യ്യ​പ്പെ​ട്ട ‘ഹാ​ങി​ങ്​ ഗാ​ർ​ഡ’​നെ അ​ൽ ഹി​ഫ​യ്യ ത​ടാ​ക​വു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന പാ​ത​യാ​യ ‘ക​ൽ​ബ ഗേ​റ്റ്’ പ​ദ്ധ​തി പൂ​ർ​ത്തി​യാ​ക്കു​ന്ന​തും നി​ർ​ദേ​ശ​ത്തി​ലു​ണ്ട്.​ സ​ന്ദ​ർ​ശ​ക​ർ​ക്ക്​ അ​പ​ക​ട​മു​ണ്ടാ​കു​ന്ന​ത്​ ത​ട​യാ​ൻ ന​ട​പ്പാ​ത​ക്ക്​ ചു​റ്റും റെ​യി​ലി​ങ്​ സം​വി​ധാ​ന​വും പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടും.

 

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version