ഷാർജ കെഎംസിസി കൊടുങ്ങല്ലൂർ മണ്ഡലം വൈസ് പ്രസിഡന്റായിരുന്ന കെ.എ. അസ്‌ലം സ്മാരക പുരസ്‌കാരത്തിന് സിറാജുദ്ദീൻ മുസ്തഫയെ തിരഞ്ഞെടുത്തതായി ഷാർജ കെഎംസിസി തൃശൂർ ജില്ലാ പ്രസിഡന്റ് അബ്ദുൽകാദർ ചക്കനത്ത് അറിയിച്ചു.
ഷാർജ കെഎംസിസി സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാനവാസ് ചെയർമാനായി എം.എ. ഹനീജ്, കെ.എ. ഷംസുദ്ദീൻ എന്നിവർ അടങ്ങിയ ജൂറിയാണ് പുരസ്ക്കാര ജേതാവിനെ തിരഞ്ഞെടുത്തത്. ജീവകാരുണ്യ പ്രവർത്തന മേഖലയിൽ ഒട്ടേറെ രോഗികൾക്ക് സ്വാന്തനം നൽകുന്ന വ്യക്തിത്വത്തിന് ഉടമയായ സിറാജുദ്ദീൻ ആസ്റ്റർ ആശുപത്രി – ക്ലിനിക്സ് ബിസിനസ് ഡവലപ്മെന്റ് തലവനാണ്. അന്തരിച്ച കോൺഗ്രസ് നേതാവ് ടി.എച്ച്. മുസ്തഫയുടെ മകനാണ്. ഷാർജ കെഎംസിസി കൊടുങ്ങല്ലൂർ മണ്ഡലം നവംബർ 3ന് ഷാർജയിൽ നടത്തുന്ന കുടുംബ സംഗമത്തിൽ പുരസ്ക്കാരം സമ്മാനിക്കും.