കുവൈറ്റ് സിറ്റി: പ്രവാസികള്‍ക്ക് തങ്ങളുടെ കുടുംബങ്ങളെ കുവൈറ്റിലേക്ക് കൊണ്ടുവരിക ഇനി കൂടുതല്‍ എളുപ്പമാവും. ഫാമിലി വിസയ്ക്ക് അപേക്ഷിക്കാനുള്ള നിബന്ധനകള്‍ ലഘൂകരിക്കാനുള്ള കുവൈറ്റ് ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനത്തെ തുടര്‍ന്നാണിത്. പ്രവാസികള്‍ക്ക് കുവൈറ്റിലേക്ക് കുടുംബാംഗങ്ങളെ കൊണ്ടുവരാന്‍ അവര്‍ക്ക് യൂണിവേഴ്‌സിറ്റി ഡിഗ്രി ഉണ്ടായിരിക്കണമെന്ന വ്യവസ്ഥ റദ്ദാക്കാനുള്ള തീരുമാനമാണ് ആഭ്യന്തര മന്ത്രാലയം പുതുതായി കൈക്കൊണ്ടതെന്ന് മന്ത്രാലയം ഉദ്ധരിച്ച് അല്‍ അന്‍ബാ പത്രം റിപ്പോര്‍ട്ട് ചെയ്തു. ഒട്ടേറെ പ്രവാസി കുടുംബങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നതാണ് കുവൈറ്റിന്റെ പുതിയ തീരുമാനം.