ബാങ്കോക്കിൽ നടന്ന കുട്ടികളുടെ അന്താരാഷ്ട്ര ഫാഷൻ ഷോയിൽ ജൂനിയർ മോഡൽ ഇൻ്റർ നാഷണൽ യു എ ഇയെ പ്രതിനിധീകരിച്ച് കോഴിക്കോട് ബാലുശ്ശേരി സ്വദേശി 11 വയസുകാരി നയനിക റനീഷ് മികച്ച നാഷണൽ പ്രെസൻ്റെഷൻ വിന്നർ ആയി തി ര ഞ്ഞെടുക്കപ്പെട്ടു.
ഷാർജ ഇന്ത്യൻ സ്കൂളിൽ ആറാം ക്ലാസിൽ പഠിക്കുകയാണ് ഈ 11 വയസുകാരി ദുബായിൽ ബിസ്നസ് നടത്തി വരുന്ന റനീഷിൻ്റെയും നീതു റനീഷിൻ്റെയും മൂന്ന് മക്കളിൽ മൂത്ത മകളാണ് നയനിക 60 ഓളം മത്സരാത്ഥികൾ പാങ്കെടുത്ത മത്സരത്തിലെ പ്രകടനമികവിലൂടെ UAEയുടെ Princess ആയും നയനിക വിജയകിരീടം ചൂടി. പഠനത്തിനോടൊപ്പം പാഠ്യേതര വിഷയങ്ങളിലും നയനിക തൻ്റെ കഴിവുകൾ പ്രകടമാക്കിയിട്ടുണ്ട് അഭിമുഖം, നാഷണൽ കോസ്റ്റ്യൂം, ഗൗൺ റൗണ്ട് വാക്ക് എന്നിവയിലൂടെയാണ് ഫൈനലിൽ എത്തിയത്. മോഡലിംഗ് രംഗത്തും സിനിമാ രംഗത്തും താരമായി അറിയപ്പെടണമെന്നാണ് നയനികയുടെ സ്വപ്നങ്ങൾ ഇതിനു പുറമെ മിസ് ബ്യൂട്ടിഫുൾ 2024 ആയും മികച്ച ടിക്ടോക്കറായും പുരസ്കാരങ്ങൾ ഈ 11 വയസുകാരി നേടിയെടുത്തുകഴിഞ്ഞു.