കുവൈറ്റിൽ കപ്പൽ മറിഞ്ഞ് മലയാളി യുവാവ് മരിച്ചു, കണ്ണൂർ സ്വദേശിക്കായി തിരച്ചിൽ നടത്തുകയാണ്.
ഇറാൻ ചരക്ക് കപ്പലായ അറബ് കതർ കുവൈറ്റിൽ മറിഞ്ഞുണ്ടായ അപകടത്തിൽ തൃശൂർ സ്വദേശി ഹനീഷ് ( 26) മരിച്ചു. കണ്ണൂർ സ്വദേശി അമൽ കെ. സുരേഷി (26)നെ കണ്ടെത്താൻ തിരച്ചിൽ നടത്തുകയാണ്. 10 മാസം മുൻപാണ് ഹനീഷ് കപ്പലിൽ ജോലിക്ക് പോയത്. അടുത്ത മാസമോ, ഡിസംബറിലോ നാട്ടിലെത്തുമെന്ന് നേരത്തെ കൂട്ടുകാരെ അറിയിച്ചിരുന്നു. 2 ആഴ്ച മുന്നേ കുവൈറ്റിലെത്തിയതായി ഹനീഷ് പറഞ്ഞതായി കൂട്ടുകാർ പറയുന്നു.അമ്മ: നിമ്മി. സഹോദരൻ: ആഷിക്.