Gulf

ഓ​ണ​മാ​മാ​ങ്കം; മെ​ഗാ ഇ​വ​ന്‍റ്​ നാ​ളെ ഷാ​ര്‍ജ എ​ക്‌​സ്‌​പോ സെ​ന്‍റ​റി​ല്‍ ടി​ക്ക​റ്റു​ക​ള്‍ ബു​ക്ക് ചെ​യ്യാ​ന്‍ അ​വ​സാ​ന അ​വ​സ​രം

Published

on

യു.​എ.​ഇ​യി​ലെ ഓ​ണാ​ഘോ​ഷ​ങ്ങ​ളി​ലെ മെ​ഗാ ഇ​വ​ന്‍റാ​യ ഓ​ണ​മാ​മാ​ങ്ക​ത്തി​ന് തി​രി​തെ​ളി​യാ​ന്‍ ഇ​നി മ​ണി​ക്കൂ​റു​ക​ള്‍ മാ​ത്രം ബാ​ക്കി. ഞാ​യ​റാ​ഴ്ച ഷാ​ര്‍ജ എ​ക്‌​സ്‌​പോ സെ​ന്‍റ​റി​ല്‍ രാ​വി​ലെ 10.30ന് ​പ്ര​വാ​സ ലോ​കം കാ​ത്തി​രു​ന്ന ഓ​ണാ​ഘോ​ഷ​ത്തി​ന് തു​ട​ക്ക​മാ​കും. 10.30ന് ​വേ​ദി​യി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം ആ​രം​ഭി​ക്കും. രാ​വി​ലെ 11ന് ​മെ​ഗാ ഓ​ണ​സ​ദ്യ​ക്ക് തു​ട​ക്ക​മാ​കും.

പ്രീ​മി​യം കാ​റ്റ​ഗ​റി ടി​ക്ക​റ്റ് എ​ടു​ത്ത​വ​ർ​ക്കും മ​ത്സ​ര​ങ്ങ​ളി​ലൂ​ടെ തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പ്ര​വാ​സി​ക​ൾ​ക്കും മ​ല​യാ​ള​ത്തി​ന്‍റെ പ്രി​യ താ​രം ടൊ​വി​നോ തോ​മ​സി​നൊ​പ്പം എ​ക്സ്​​ക്ലൂ​സി​വ് ഓ​ണ​സ​ദ്യ ആ​സ്വ​ദി​ക്കാം. ഉ​ച്ച​ക്ക് 1.30 ഓ​ടെ ഓ​ദ്യോ​ഗി​ക പ​രി​പാ​ടി​ക​ളോ​ടെ മെ​ഗാ ഷോ ​വേ​ദി​യി​ലാ​രം​ഭി​ക്കും.

രാ​ത്രി റാ​പ് സെ​ന്‍സേ​ഷ​ന്‍ ഡാ​ബ്‌​സി​യു​ടെ ലൈ​വ് ഷോ​യോ​ടെ​യാ​യി​രി​ക്കും പ​രി​പാ​ടി​ക​ള്‍ അ​വ​സാ​നി​ക്കു​ക. സൂ​പ്പ​ര്‍ താ​രം ടൊ​വീ​നോ തോ​മ​സ് ഓ​ണ​മാ​മാ​ങ്ക​ത്തി​ന്‍റെ മു​ഖ്യാ​തി​ഥി​യാ​യി ആ​ഘോ​ഷ​ദി​ന​ത്തി​ല്‍ മു​ഴു​വ​ന്‍ സ​മ​യ​വും പ​ങ്കെ​ടു​ക്കും. ഏ​റെ സ​ര്‍പ്രൈ​സു​ക​ള്‍ നി​റ​ച്ചാ​ണ് ടൊ​വീ​നോ​യെ​ത്തു​ന്ന​ത്.

മൂന്നുതരം മധുരമൂറും പായസങ്ങളുൾപ്പെടെ 27 കൂ ട്ടം വിഭവങ്ങളുമായി കാലിക്കറ്റ് നോട്ട് ബുക്ക് റസ് റ്റോറന്റ് ഒരുക്കുന്ന മെഗാ ഓണസദ്യ ടൊവീനോ യൊടൊപ്പം ആസ്വദിക്കാം. തുടർന്ന് വേദിയിൽ മല യാളത്തിന്റെ പ്രിയപ്പെട്ട ഗായകരായ വിധു പ്രതാപും ജോസ്നയും ജാസി ഗിഫ്റ്റും ലൈവ് ഷോ അവതരി പ്പിക്കും. റാസെൻസേഷൻ ഡാബ്‌സിയും ഹിറ്റ് ഗാ നങ്ങളുമായി ഓണ മാമാങ്കം വേദിയിലെത്തും.
കൂടാതെ മിമിക്രി താരം സിദ്ധീഖ് റോഷനും ആ ഘോഷമേളത്തെ സംഗീതതാളത്തിൽ ചേർത്തുനി ർത്താൻ ഡിജെ ജാസിയുമുണ്ടാവും. ഷാർജ എക് സ്പോ സെന്ററിലെ മൂന്ന് ഹാളുകളിലായാണ് ഓണ മാമാങ്കം അരങ്ങേറുന്നത്.

https://sharjah.platinumlist.net/ ബ്സൈറ്റിലൂടെ ടിക്കറ്റുകൾ ബുക്ക് ചെയ്യാം.

ലുലു, ഉജാല ഡിറ്റർജന്റ്, വാട്ടിക്ക, ഗ്രീൻ വെൽത്ത് നി യോ ഹെയർ ലോഷൻ, ജി.ആർ.ബി നേ, സാപിൽ പെർഫ്യൂം, ഈസ്റ്റേൺ, സീ 5, സി.ബി.സി കൊക്കന ട്ട് ഓയിൽ, മദേർസ് റെസീപി, എൻ.പ്ലസ് പ്രഫഷണ ൽ, ക്യൂട്ടിസ് ഇന്റ്റർനാഷനൽ കോസ്മറ്റിക്ക് ക്ലിനിക്, ബസൂക്ക, ബാദ്ഷ, അൽ ഐൻ ഫാംസ്, ആഡ് സ്പീക്ക് ഇവന്റ്സ്, allabout.ae, എലൈറ്റ് വേൾഡ് എന്നിവരാണ് സ്പോർൺസർമാർ.

ഏഷ്യാനെറ്റ് ന്യൂസ്, മഴവിൽ മനോരമ, ഗൾഫ് മാധ്യ മം, ഡെയ്ലി ഹണ്ട്, വൺ അറേബ്യ എന്നിവയാണ് മീഡിയ പാർട്ണർമാർ. ഇക്വിറ്റി പ്ലസ് അഡ്വേർടൈ സിങ് ഒരുക്കുന്ന ഓണമാമാങ്കം 2024ൻ്റെ സപ്പോർട്ടി ങ് സ്പോൺസർ എമിറേറ്റ്സ് മലയാളി നഴ്സസ് ഫാമിലി (ഇ.എം.എൻ.എഫ്) യും എനർജൈസ്ഡ് ബൈ പാർട്ട്ണർ ഹിറ്റ് എഫ്.എമ്മുമാണ്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version