Gulf

ഒരു കോടി യൂട്യൂബ് സബ്‌സ്‌ക്രൈബര്‍മാരുമായി എഷ്യാനെറ്റ് ന്യൂസിന്റെ കുതിപ്പ്

Published

on

10 മില്യണ്‍ സബ്‌സ്‌ക്രൈബര്‍മാരുമായി യൂട്യൂബില്‍ എഷ്യാനെറ്റ് ന്യൂസിന്റെ കുതിപ്പ്. ഒരു കോടി യൂ ട്യൂബ് സബ്‌സ്‌ക്രൈബേഴ്‌സ് എന്ന നാഴികക്കല്ല് പിന്നിടുന്ന ആദ്യ മലയാളം വാര്‍ത്താമാധ്യമമായി മാറിയിരിക്കുകയാണ് ഇതോടെ ഏഷ്യാനെറ്റ് ന്യൂസ്. 10.2 ബില്യണ്‍ കാഴ്ചകളാണ് ഇക്കാലയളവില്‍ ഏഷ്യാനെറ്റ് ന്യൂസ് യൂട്യൂബ് ചാനല്‍ കൈവരിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് യൂട്യൂബ് ചാനല്‍ 2008 സെപ്തംബറിലാണ് പ്രവര്‍ത്തനം ആരംഭിച്ചത്. 2018 ഫെബ്രുവരിയില്‍ 10 ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സ് എന്ന നേട്ടം കൈവരിച്ചിരുന്നു. 2019 ഫെബ്രുവരിയില്‍ 25 ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സ് എന്ന നാഴികക്കല്ല് പിന്നിട്ടു. 2020 ഏപ്രിലില്‍ 40 ലക്ഷം യൂ ട്യൂബ് സബ്ക്രൈബേഴ്‌സ് എന്ന നേട്ടം കൈവരിച്ച ഏഷ്യാനെറ്റ് ന്യൂസ് 2021 ജനുവരിയില്‍ 50 ലക്ഷം എന്ന നാഴികക്കല്ല് പിന്നിട്ടു. അവിടെനിന്നാണ് മൂന്ന് വര്‍ഷം കൊണ്ട് 90 ലക്ഷം എന്ന മാന്ത്രിക സംഖ്യയിലേക്ക് എത്തിയത്. മാസങ്ങൾ മാത്രം പിന്നിടുമ്പോഴാണ് ഒരു കോടി പ്രേക്ഷകരുടെ സ്ഥിരം ഇഷ്ട കാഴ്ചാ പ്ലാറ്റ്ഫോമായി ഏഷ്യാനെറ്റ് ന്യൂസ് ചരിത്രം കുറിച്ചിരിക്കുന്നത്.

റേറ്റിംഗില്‍ വര്‍ഷങ്ങളായി മറ്റ് വാര്‍ത്താ ചാനലുകളേക്കാള്‍ ബഹുദൂരം മുന്നില്‍ സഞ്ചരിക്കുന്ന ഏഷ്യാനെറ്റ് ന്യൂസ്, ഡിജിറ്റല്‍ ഇടങ്ങളിലും എക്കാലവും മുന്നിലാണ്. വിരല്‍ തുമ്പില്‍ വാര്‍ത്തകളെത്തുന്ന ഡിജിറ്റല്‍ ലോകത്ത് ഫേസ്ബുക്കിലും മലയാളി തിരയുന്നത് എഷ്യാനെറ്റ് ന്യൂസിനെ തന്നെയാണ്. ആറ് മില്യണ്‍ മലയാളികളാണ് ഫേസ്ബുക്കില്‍ ഏഷ്യാനെറ്റ് ന്യൂസിനെ ഫോളോ ചെയ്യുന്നത്. ഇന്‍സ്റ്റഗ്രാമിലും ബഹുദൂരം മുന്നിലാണ് ഏഷ്യാനെറ്റ് ന്യൂസ്. 1.1 മില്യണ്‍ ഫോളോവേഴ്‌സാണ് പുതുതലമുറയുടെ പ്രിയപ്പെട്ട ഡിജിറ്റല്‍ ഇടമായ ഇന്‍സ്റ്റഗ്രാമിലുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version